
കാട്ടാക്കട: കാട്ടാക്കട ജംഗ്ഷനിൽ നിന്ന് കഞ്ചിയൂർക്കോണത്തേക്ക് പോകുന്ന റോഡിൽ വാട്ടർഅതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയിട്ടും അറ്റകുറ്റപ്പണി ചെയ്യുന്നില്ലെന്ന് പരാതി. റോഡിന്റെ ഒരുവശത്തെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് വ്യാപാരികൾ പറയുന്നത്. വലിയ അളവിലാണ് കുടിവെള്ളം പാഴാകുന്നത്. സ്ഥിരമായി വെള്ളം റോഡിൽ ഒഴുകിപ്പരക്കുന്നതിനാൽ അടുത്തിടെ നവീകരിച്ച റോഡും തകർന്നുതുടങ്ങി. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ നിരവധി വീടുകളുള്ള പഞ്ചായത്തിലെ പ്രധാന റെസിഡൻഷ്യൽ പ്രദേശമാണ് കഞ്ചിയൂർക്കോണം. പൈപ്പ് പൊട്ടിയസ്ഥലത്തുനിന്ന് മീറ്ററുകൾ മാത്രം അകലെ പ്രവർത്തിക്കുന്ന ജല അതോറിട്ടി ഓഫീസിൽ വിവരം അറിയിച്ചിട്ടും നടപടിയിണ്ടായില്ലെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |