തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതുമൂലം കുടിവെള്ളം മുടങ്ങി. വാൻറോസ് ജംഗ്ഷനിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് തിങ്കളാഴ്ച പുലർച്ചെ പൈപ്പ് പൊട്ടിയത്. ശക്തമായ മഴ പെയ്യുന്നതിനിടെ പൈപ്പ് പൊട്ടിയതോടെ ഒരു പ്രദേശമാകെ വെള്ളക്കെട്ടായി.ഇതേത്തുടർന്ന് സെക്രട്ടറിയേറ്റ്, തമ്പാനൂർ,ആയുർവേദ കോളേജ് ഉൾപ്പെടെ പല പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി.ഇന്നലെ രാവിലെ വാട്ടർ അതോറിട്ടി അധികൃതരെത്തി അറ്റകുറ്റപണി ആരംഭിച്ചു.വൈകിട്ടോടെ തകരാർ പരിഹരിച്ചതായി അധികൃതർ പറഞ്ഞു.അതേസമയം കുടിവെള്ളം മുടങ്ങിയ പലേടത്തും രാത്രിയായിട്ടും വെള്ളമെത്തിയില്ലെന്ന് പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |