SignIn
Kerala Kaumudi Online
Saturday, 13 June 2026 8.00 PM IST

എസ്.എഫ്.ഐ രാപ്പകൽ സമരത്തിന് തുടക്കം

photo

തൃശൂർ : നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. ഏജീസ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എസ്.കെ.ആദർശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ബിബിൻ രാജ്, ജില്ലാ സെക്രട്ടറി ടി.അഭിജിത്ത്, എ.ആർ.അജയ് രാജ്, വി.എസ്.ആദിത്യ എന്നിവർ സംസാരിച്ചു. 'നീറ്റ് ഈസ് നോട്ട് നീറ്റ്' എന്ന ലഘുലേഖ വ്യാഴം, വെള്ളി ദിവസങ്ങളിലായി വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL