SignIn
Kerala Kaumudi Online
Friday, 04 September 2026 11.23 AM IST

പ്രത്യേക കമ്മിഷനെ നിയമിക്കണം'

photo

തൃശൂർ: പട്ടികജാതി സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് സമഗ്ര പഠനം നടത്താൻ സംസ്ഥാന സർക്കാർ പ്രത്യേക കമ്മിഷനെ നിയമിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ബി.ജെ.പി പട്ടികജാതി മോർച്ച തൃശൂർ റവന്യൂ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുവലതു മുന്നണി സർക്കാരുകൾ പട്ടികജാതി സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അദ്ധ്യക്ഷനായി. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ശരത് മൂത്തേടൻ, ശ്രീജിത്ത് വാടാനപ്പിള്ളി, അഭിലാഷ് തയ്യൂർ, രാജേഷ് കൊട്ടാരത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL