
തൃശൂർ: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനുള്ള കേന്ദ്ര നീക്കം പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം. പ്രതിപക്ഷ നേതാവിനെ പോലും വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്ന രീതി ഫാസിസ്റ്റ് നടപടിയാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി.പോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അദ്ധ്യക്ഷനായി. ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇട്ട്യേച്ചൻ തരകൻ, തോമസ് ആന്റണി, പ്രസാദ് പുലിക്കോടൻ, സി.ടി.പോൾ, സി.ജെ.വിൻസെന്റ്, ബഫീക്ക് ബക്കർ, ആൻസൻ കെ.ഡേവിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |