SignIn
Kerala Kaumudi Online
Friday, 23 October 2026 6.53 AM IST

തകർന്നടിഞ്ഞ് ചാവക്കാട് റോഡ്: സ്വകാര്യ ബസുകൾ സമരത്തിൽ

indefinite-strike-by-buse

ചാവക്കാട്: ദേശീയപാത 66ൽ തങ്ങൾപടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന

ചാവക്കാട് സൗത്ത് ബൈപാസിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സമരത്തിൽ.

ബസുകൾ ചേറ്റുവയിൽ സർവീസ് അവസാനിപ്പിച്ചു. ലിമിറ്റഡ് സ്റ്റോപ്പ്‌, കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് സർവീസ് നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായാണ് സമരം. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് പ്രതിഷേധം. എറണാകുളം മേഖലയെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണിത്. ചേറ്റുവ സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ദേശീയപാത അതോറിട്ടിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. റോഡ് അതീവമോശമായ അവസ്ഥയിലെത്തുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് താത്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. റോഡ് നവീകരണ പദ്ധതി വൈകുന്നതിന് കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറാകാത്തതാണ് കാരണമെന്ന റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായി ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി മുന്നോട്ടുപോകാത്ത സാഹചര്യം പരിശോധിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഫണ്ട് അനുവദിച്ചതിന്റെ വിശദാംശങ്ങൾ,ഭരണാനുമതി,സാങ്കേതികാനുമതി,ടെൻഡർ നടപടികൾ എന്നിവയുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാത 66ന്റെ വികസനപ്രവർത്തനങ്ങൾ വൈകുന്നതിന്റെ പേരിൽ നിലവിലുള്ള തകർന്ന റോഡിലൂടെ യാത്രക്കാർ ദീർഘകാലം ദുരിതം അനുഭവിക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL