
തൃശൂർ: സ്കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ 'ബ്ലഡ് വെഡിംഗ്: ആദ്യം രംഗവും ചില മുഹൂർത്തങ്ങളും' എന്ന നാടകത്തിന്റ അവതരണം പ്രൊഫ. രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ 24, 27, 28 തീയതികളിൽ രാത്രി ഏഴിന് നടക്കുമെന്ന് കോളേജ് ഡയറക്ടർ അഭിലാഷ് പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.എം.ടി.എ രണ്ടാംവർഷ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകം നടനും നാടക അദ്ധ്യാപകനുമായ സി.കെ. രമേഷ് വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രമേഷ് വർമ്മ, വകുപ്പുമേധാവി എം. വിപിൻ, വിദ്യാർത്ഥികളായ ആർ.കെ. ആദർശ്, ഡാനിയൽ മാർട്ടിൻ മേനാച്ചേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |