
തൃശൂർ: കോർപ്പറേറ്റ് വാണിഭകാലത്ത് റിബൽ ഇടതുപക്ഷത്തിന്റെ ആന്തരിക സ്വഭാവവും സൂക്ഷ്മതയും പുലർത്തുന്നതായിരുന്നു എ.അയ്യപ്പന്റെ കവിതകളെന്ന് കവി അൻവർ അലി. അയനം സാംസ്കാരിക വേദി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച എ.അയ്യപ്പൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മരണശേഷം ഉയരുന്ന ആക്ഷേപങ്ങളിൽ ഒഴിവാക്കപ്പെടാൻ പാടുള്ളതല്ല എഴുത്തുകാരന്റെ കൃതികൾ, കവിയായ അയ്യപ്പന്റെ ആത്മാവിനെ ചേർത്തുപിടിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നും പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നിയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്മൃതി സദസിൽ ജയകൃഷ്ണൻ വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. എം.എൻ.വിനയകുമാർ, ജയപ്രകാശ് എറവ്, സുബീഷ് തെക്കൂട്ട്, അഗസ്റ്റിൻ കുട്ടനെല്ലൂർ, ബക്കർ മേത്തല, എം.ആർ.മൗനിഷ്, ജോയ് ജോസഫ്, സലിം ചേനം, പി.എ.അനീഷ്, അനിൽകുമാർ കോലഴി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |