
തൃശൂർ: ആനന്ദപുരം ഹരിശ്രീ വാദ്യകലാക്ഷേത്രത്തിന്റെ 17-ാം വാർഷികവും പുരസ്കാര സമർപ്പണവും നാളെ വൈകിട്ട് 4.30ന് ചേറ്റുപുഴ ശ്രീ ഭദ്രകാളി ക്ഷേത്രാങ്കണത്തിലെ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ് ഉഷ നങ്ങ്യാർ ഭദ്രദീപം തെളിക്കും. രാജേന്ദ്രൻ ആറാട്ടുപുഴ, രാജീവ് മേനോൻ ചേർപ്പ്, ബാബു കൃഷ്ണൻ, കൊടകര ഉണ്ണി, രാജേഷ് പുതുമന തുടങ്ങിയവർ പങ്കെടുക്കും. അരപ്പവന്റെ സ്വർണപ്പതകം വീതം സമ്മാനിക്കുന്ന ഓർമ്മയ്ക്കായി പുരസ്കാരം കീഴൂട്ട് നന്ദന പണിക്കർക്കും ഹരിശ്രീ പുരസ്കാരം സജീവൻ പെരുമ്പിള്ളിക്കും സമ്മാനിക്കും. പാദാരവിന്ദം പുരസ്കാരം (20,000) ചോറ്റാനിക്കര ഹരീഷ് മാരാർക്കും അമ്മയ്ക്കായി പുരസ്കാരം (10,000) ശ്രീലക്ഷ്മി വാരസ്യാർക്കും ആസ്വാദക പുരസ്കാരം ജയൻ ഉള്ളിയാമ്പുറത്തിനും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി കേളത്ത് സുന്ദരൻ മാരാർ, പ്രസിഡന്റ് പവിദാസ് ആറാട്ടുപുഴ, സെക്രട്ടറി കൃഷ്ണപ്രസാദ് പുതുക്കാട് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |