
തൃശൂർ: അസോസിയേഷൻ ഒഫ് ഗിന്നസ് റെക്കാഡ് ഹോൾഡേഴ്സ് (ആഗ്രഹ്) ഏർപ്പെടുത്തിയ പ്രഥമ നോൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കാഡ് (എൻ.ബി.ജി.ആർ) അവാർഡ് ചലച്ചിത്രതാരം ഗിന്നസ് പക്രുവിന് സമ്മാനിച്ചു. ആഗ്രഹ് 11-ാം വാർഷിക സംഗമത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ അഡ്വ.കെ.രാജൻ, രാജൻ ജെ.പല്ലനും ചേർന്നാണ് പുരസ്കാരം കൈമാറിയത്. അഡ്വ.കെ.രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഗ്രഹ് പ്രസിഡന്റ് സത്താർ ആദൂർ അദ്ധ്യക്ഷനായി. രാജൻ ജെ.പല്ലൻ എം.എൽ.എ അനുമോദന പ്രസംഗം നടത്തി. പുതിയ റെക്കാഡ് ജേതാക്കൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റുകൾ മേയർ ഡോ.നിജി ജസ്റ്റിൻ വിതരണം ചെയ്തു. പുതിയ ഗിന്നസ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അനുമോദിച്ചു. ഗിന്നസ് റെക്കാഡ് ജേതാക്കളെക്കുറിച്ചുള്ള പുസ്തകം ഡെപ്യൂട്ടി മേയർ എ.പ്രസാദ് പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |