
തൃശൂർ : 'എയിംസ്' കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് പ്രമേയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ പെല്ലിശ്ശേരി ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചു. കേരളത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന എയിംസ് ആശുപത്രിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യവും ഭൂമിശാസ്ത്രപരമായി സവിശേഷതകളുള്ളതുമായ പ്രദേശം കൊരട്ടി ആണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വിശാലമായ ഭൂമി,വ്യോമഗതാഗതം,റെയിൽവേ, ദേശീയപാത 544 തുടങ്ങി അനുകൂല ഘടകങ്ങൾ ഏറെയാണെന്നും അഡ്വ.ഷോൺ പെല്ലിശേരി ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇ. എ ഓമന പ്രമേയത്തെ പിന്താങ്ങി. നിരവധി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പി.എസ്.വിനയന്റെ ഭേദഗതിയോടെ പ്രമേയം പാസാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |