SignIn
Kerala Kaumudi Online
Sunday, 25 October 2026 6.40 AM IST

മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം കെ.അർജുന്

s

തൃശൂർ: മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള 14-ാം മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം 'കെ പോപ്പ്' സിനിമയുടെ സംവിധായകൻ കെ.അർജുന്. സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി.ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ.സി.എസ്.വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 25,000രൂപയും അന്തരിച്ച ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് 'ഓഫ് സ്റ്റേജ് അന്നമനട'യുടെ മോഹൻ രാഘവൻ പുരസ്‌കാരം. സ്വേച്ഛാധിപത്യ പ്രവണതകളെ ഒരു അന്യോപദേശക കഥയുടെ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'കെ പോപ്പ്'. വാർത്താസമ്മേളനത്തിൽ ജൂറി അംഗം ഡോ.സി.എസ്.വെങ്കിടേശ്വരൻ, ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ,ഒഫ് സ്റ്റേജ് അന്നമനട പ്രസിഡന്റ് പി.ടി. വിൽസൺ, ജോയിന്റ് സെക്രട്ടറി കെ.വി.ശ്യാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL