SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.07 AM IST

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

READ ENGLISH VERSION
pink-basket
പ്രതീകാത്മക ചിത്രം

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും ഒരാളെ കണ്ടെത്തുന്നത് ഇന്ന് പലർക്കും വെല്ലുവിളിയാണ്. എന്നാൽ ഇതിനെല്ലാം പരിഹാരമായി, ഡേറ്റിംഗ് എളുപ്പമാക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഫിൻലൻഡ്. ഒരു കാമുകൻ അല്ലെങ്കിൽ കാമുകിയെ കണ്ടെത്താൻ സൂപ്പർ മാർക്കറ്റിൽ പോയാൽ മതി. താൻ സിംഗിളാണെും ഒരാളെ തിരയുകയാണെന്നും അറിയിക്കാൻ പിങ്ക് നിറത്തിലുള്ള കൊട്ട കയ്യിൽ എടുത്താൽ മാത്രം മതി. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ അടക്കം ഈ ട്രെൻഡിനെ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഫിൻലൻഡുകാർ പ്രണയം കണ്ടെത്തുന്ന രസകരമായ രീതിയെക്കുറിച്ച് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ റോയ ഫോക്സാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ആരെയെങ്കിലും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സാധാരണ ബാസ്‌കറ്റിന് പകരം പിങ്ക് നിറത്തിലുള്ള ബാസ്‌കറ്റുകളിലൊന്ന് എടുത്ത് സൂപ്പർമാർക്കറ്റിലൂടെ നടക്കാമെന്ന് റോയ ഫോക്സ് പറയുന്നു. കമിതാക്കളെ കണ്ടെത്താൻ ബാറുകളിലോ കഫെയിലോ പോകുന്നതിനേക്കാൾ എത്രയോ മികച്ചതാണിതെന്ന് അവർ വ്യക്തമാക്കി.

കാഷിവി എന്ന പേരിലുള്ള മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവും 'പിങ്ക് ബാസ്‌ക്കറ്റ്' രീതിയെക്കുറിച്ച് സംസാരിച്ചു. ഫിൻലൻഡിൽ ഏകദേശം നാല് വർഷത്തോളമായി താമസിക്കുന്നുണ്ടെങ്കിലും ഈ രീതിയെക്കുറിച്ച് താൻ അടുത്തയിടെയാണ് അറിഞ്ഞതെന്ന് അവർ പറഞ്ഞു. ഇവിടെയുള്ള സൂപ്പർ മാർക്കറ്റുകളിൽ ചാര നിറത്തിലുള്ളതും പിങ്ക് നിറത്തിലുള്ളതുമായ ബാസ്‌ക്കറ്റ് ലഭിക്കും. നിങ്ങൾ പിങ്ക് നിറത്തിലുള്ളതാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ സിംഗിളാണെന്നാണ് അർത്ഥം. ഒരാളെ കണ്ടെത്താൻ നിങ്ങൾ തയ്യാറാണെന്നും ഇത് അർത്ഥം വയ്ക്കുന്നു. കാഷിവി പങ്കുവച്ച ഈ റീൽ പത്ത് ലക്ഷത്തിൽ കൂടുതൽ ആളുകളാണ് കണ്ടത്.

പരസ്പര സമ്മതത്തോടെയാണ് ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നതെന്നും പിങ്ക് നിറത്തിലുള്ള കൊട്ട കൊണ്ടുപോകുന്നവരെ മാത്രമേ ഷോപ്പിലെത്തുന്നവർ സമീപിക്കാവൂ എന്നും അവർ വിശദീകരിച്ചു. 'നിങ്ങൾ രണ്ടുപേരുടെയും കൈവശം പിങ്ക് നിറത്തിലുള്ള കൊട്ട ഉണ്ടെങ്കിൽ മാത്രമേ ഇത് പ്രാവർത്തികമാകുകയുള്ളൂ. നിങ്ങളുടെ കയ്യിൽ ചാര നിറത്തിലുള്ള കൊട്ടയുണ്ടെങ്കിൽ പിങ്ക് നിറത്തിലുള്ള കൊട്ടയുമായി ആരെയും സമീപിക്കാൻ കഴിയില്ല.' കാശിവി കൂട്ടിച്ചേർത്തു.

എന്നാൽ ഫിൻലാൻഡിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഈ സംവിധാനമില്ല. കെ സൂപ്പർമാർക്കറ്റ്, എസ് മാർക്കറ്റ് പോലുള്ള ഫിന്നിഷ് പലചരക്ക് ശൃംഖലകൾ നടത്തുന്ന തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് ഈ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം കണ്ടെത്താൻ പിങ്ക് നിറത്തിലുള്ള ഒരു കൊട്ട ഉപയോഗിക്കുന്ന ആശയത്തിന് ഓൺലൈനിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡേറ്റിംഗ് ആപ്പുകൾക്ക് ഒരു ബദലാണിതെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

English Summary

Finnish supermarkets have introduced a novel dating method where singles can signal their availability by choosing a pink shopping basket. This initiative, popularized by digital content creators, allows individuals looking for a partner to identify each other in selected K Supermarket and S Market stores. The concept is gaining significant traction online as a consensual alternative to traditional dating applications.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINK BASKET TREND, SUPERMARKET DATING TREND, RELATIONSHIP TREND, VIRAL SUPERMARKET TREND, PINK BASKET CHALLENGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360