ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സീസണായിരിക്കും 2026 എന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പ്രഖ്യാപിച്ചിരുന്നു. മത്സരം കഴിഞ്ഞതോടെ അക്കാര്യം ഫുട്‌ബോൾ പ്രേമികൾക്ക് വ്യക്തമായി. മുമ്പെന്നത്തേക്കാളും കൂടുതൽ ടീമുകളും മത്സരങ്ങളും ഈ സീസണിൽ കാണാൻ കഴിഞ്ഞു. ജസ്റ്റിൻ ബീബർ, മഡോണ, ഷക്കീര തുടങ്ങിയ സെലിബ്രിറ്റികളും ബ്രൂണ ബോയ്, ബിടിഎസ് എന്നിവരും പങ്കെടുത്ത ഒരു ഹാഫ്‌ടൈം ഷോയും ഇതാദ്യമായാണ് നടന്നത്.
വലിയ ആവേശകരമായ ഒരു ഫൈനലോടെയാണ് 2026 ലോകകപ്പ് കലാശിച്ചത്. എക്സ്ട്രാ ടൈമോളം നീണ്ട കാൽപ്പന്തുകളിയുടെ കലാശപ്പൂരത്തിനൊടുവിൽ ഫെറാൻ ടോറസിന്റെ സുന്ദരൻ ഗോളിൽ ലോകകപ്പിൽ വീണ്ടും സ്പെയ്ൻ മുത്തമിടുകയായിരുന്നു. എക്സ്ട്രാടൈമിന്റെ രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിലാണ് (106) ടോറസിന്റെ വലങ്കാലിൽ നിന്ന് സ്പാനിഷ് വിജയഗോൾ വന്നത്. തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ ലയണൽ മെസിയുടെ അർജന്റീന ഫൈനലിൽ പരുക്കൻ കളികളിച്ച് നിരാശയോടെ മടങ്ങി. 2010ൽ ആദ്യമായി ലോകകപ്പ് നേടുമ്പോഴും ഫൈനലിൽ 1-0ത്തിനായിരുന്നു സ്‌പെയ്നിന്റെ ജയം.
നിശ്ചിതസമയത്ത് ഗോളടിക്കാനായില്ലെങ്കിലും സ്പെയ്നിന്റെ ആധിപത്യമായിരുന്നു മത്സരത്തിൽ. ബോൾ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലുമെല്ലാം സ്പെയ്നിന്റെ സമഗ്രാധിപത്യമായിരുന്നു. സ്പെയ്ൻ ടാർജറ്റിലേക്ക് 11 ഷോട്ടുകൾ തൊടുത്തപ്പോൾ ലയണൽ മെസിയുടെയും സംഘത്തിന്റെയും അക്കൗണ്ടിൽ ടാർജറ്റിലേക്ക് ഒരു ഷോട്ടുപോലുമില്ലായിരുന്നു. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിൽ നിശ്ചിത സമയത്ത് ഒരു ഷോട്ടുപോലും അടിക്കാനാകാത്ത ടീമായി അർജന്റീന മാറി. സ്‌പെയ്ൻ ലോകകപ്പ് വീണ്ടും നേടിയതോടെ ഫുട്‌ബോൾ ആരാധകരുടെ സംശയം ഫിഫ നൽകുന്ന പ്രതിഫലത്തെക്കുറിച്ചാണ്. എത്ര കോടിയാണ് വിജയിച്ച ടീമുകൾക്ക് ലഭിക്കുമെന്ന് അറിയാം?
സ്‌പെയ്ൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടമാണ് നേടിയത്. ഇത്തവണ സ്‌പെയ്ൻ ടീമിന് ലഭിക്കുന്നത് 482 കോടി രൂപയാണ്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ 77 കോടി രൂപയാണ് കിരീടം ചൂടിയ ടീമിന് ലഭിച്ചത്. ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ അർജന്റീനയ്ക്ക് 318 കോടി രൂപ ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് 280 കോടിയും നാലാം സ്ഥാനത്തെത്തിയ ഫ്രാൻസിന് 260 കോടി രൂപയും ലഭിക്കും.
ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട മൊറോക്കോ, ബെൽജിയം, നോർവേ, സ്വിറ്റ്സർലൻഡ് എന്നീ ടീമുകൾക്കും ഫിഫ സമ്മാനത്തുക നൽകുന്നുണ്ട്. ഓരോ ടീമുകൾക്കും 183 കോടി രൂപയാണ് ലഭിക്കുക. കൂടാതെ, 9 മുതൽ 16 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 179 കോടി രൂപയും 17 മുതൽ 32 വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് 11 ദശലക്ഷം ഡോളറും ലഭിക്കുന്നു. അവസാനമായി, 33നും 48നും ഇടയിൽ സ്ഥാനം നേടുന്ന ടീമുകൾക്ക് ഓരോരുത്തർക്കും 9 ദശലക്ഷം ഡോളർ വീതവും ലഭിക്കുന്നു.
എന്നാൽ ഫിഫ നൽകുന്ന സമ്മാനത്തുക ഒരിക്കലും താരങ്ങളുടെ കൈകളിൽ നേരിട്ടെത്തില്ല. ഓരോ രാജ്യത്തെയും ഫുട്‌ബോൾ അസോസിയേഷനുകളും ഭരണസമിതിയുമാണ് അത് കൈപ്പറ്റുന്നത്. സമ്മാനത്തുക കൈമാറിക്കഴിഞ്ഞാൽ, ആ തുക എങ്ങനെ പങ്കിടണം എന്നത് സംബന്ധിച്ച പൂർണ്ണ അധികാരം ബന്ധപ്പെട്ട അസോസിയേഷനുകളിൽ നിക്ഷിപ്തമായിരിക്കും. മിക്ക സാഹചര്യങ്ങളിലും, അസോസിയേഷൻ സമ്മാനത്തുക കളിക്കാർ, പരിശീലകർ, മറ്റ് അംഗങ്ങൾ എന്നിവർക്കിടയിൽ പങ്കിടും. ബാക്കിവരുന്ന തുക ആ രാജ്യത്തെ ഫുട്‌ബോൾ വികസനം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾക്കായി മാറ്റിവച്ചേക്കും.
Spain clinched their second FIFA World Cup title in 2026, defeating Argentina with Ferran Torres' extra-time goal. The match saw Spain's dominance, while Argentina registered zero shots on target in regular play. Spain received 482 crore rupees as prize money, with runners-up Argentina awarded 318 crore rupees from FIFA.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |