ന്യൂജഴ്സി: എവിടെ ആയാലും ശ്രദ്ധാ കേന്ദ്രമാകണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈയൊരു ആഗ്രഹം പരസ്യമായ രഹസ്യമാണ്. 2026 ഫിഫ ലോകകപ്പ് വിജയികളായ സ്‌പെയ്‌നിന് കപ്പ് കൈമാറിയപ്പോൾ ട്രംപിന്റെ ഈ ആഗ്രഹം ലോകം കണ്ടു. ചടങ്ങിൽ സ്‌പെയ്നിനൊപ്പം വേദിയിൽ തുടരാൻ ട്രംപ് പരാമാവധി ശ്രമിച്ചു. സ്‌പെയ്ൻ ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറി ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുകടക്കാൻ ഏറെ സമയമെടുത്തു. ആദ്യം, റോഡ്രി അദ്ദേഹത്തെ തന്ത്രപൂർവ്വം മാറ്റിനിർത്താൻ ശ്രമിച്ചു. പക്ഷേ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പോലും ഇടപെട്ട് ട്രംപിനെ വഴികാട്ടേണ്ടി വരുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികൾ വഷളായി.
ട്രംപിന്റെ സാന്നിധ്യത്തിൽ റോഡ്രി അസ്വസ്ഥനായി കാണപ്പെട്ടതോടെയാണ് ഗിയാനി ഇൻഫാന്റിനോ പോഡിയത്തിൽ എത്തി അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചത്. എന്നാലും ട്രംപ് മാറിനിൽക്കാൻ ഒരുപാട് സമയമെടുത്തു. ഇതോടെ സ്പാനിഷ് ടീമിന്റെ പോഡിയത്തിലെ ആഘോഷങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ ഇൻഫാന്റിനോ ട്രംപിന്റെ കൈയിൽ പിടിച്ച് പോഡിയത്തിന്റെ മൂലയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നിട്ടും, ട്രംപ് അവസാനത്തെ സ്പാനിഷ് കളിക്കാരന്റെ തൊട്ടടുത്ത് തന്നെ നിന്നു. പൂർണ്ണമായും മാറിനിൽക്കാൻ വിസമ്മതിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന മറ്റൊരു വീഡിയോയിൽ അർജന്റീന താരം ക്രിസ്റ്റിയൻ റൊമേറോ ട്രംപിന് ഹസ്തദാനം നൽകിയില്ല. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |