SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.40 PM IST

'‌ഞങ്ങൾക്ക് തോൽക്കാനും അറിയാം'; പൊട്ടിക്കരഞ്ഞ് അർജന്റീന കോച്ച് ലയണൽ  സ്‌കലോണി

lionel-scaloni
ലയണൽ സ്‌കലോണി

ന്യൂയോർക്ക്: മുൻ ചാമ്പ്യൻമാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ 1-0ന് പരാജയപ്പെടുത്തിയാണ് സ്‌പെയിൻ ലോകകപ്പ് ജേതാക്കളായത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് ആധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്. മദ്ധ്യനിരയില്‍ കളിയുടെ സമ്പൂര്‍ണ നിയന്ത്രണം സ്‌പെയിന്റെ കയ്യിലായിരുന്നു. 20ല്‍ അധികം ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച് സ്പാനിഷ് ടീമിന് പലപ്പോഴും ഫിനിഷിംഗിലെ പോരായ്മ പാരയായി.

അര്‍ജന്റീനയുടെ മെച്ചപ്പെട്ട പ്രതിരോധവും ഒപ്പം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളുമാണ് പലപ്പോഴും അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തിയത്. 2010ല്‍ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാമതൊരു ലോകകിരീടം സ്‌പെയിനിലേക്ക് എത്തുന്നത്. ഇപ്പോഴിതാ സ്‌പെയിൻ മികച്ച ടീമാണെന്ന് പറഞ്ഞിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി.

ഈ തോൽവി ദീർഘകാലം വേദനിപ്പിക്കും. ഫുട്ബോളിലെ ഏറ്റവും വലിയ വേദിയുടെ ഫൈനലിൽ വീണ്ടുമെത്തിയ തന്റെ ടീമിൽ നിന്ന് ഇതിലും മികച്ചതൊന്നും ഇനി ആവശ്യപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈനലിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്‌കലോണി വാർത്താസമ്മേളനം പൂർത്തിയാക്കാതെ മടങ്ങിയത്.


'എന്റെ ടീം ഇതുവരെ നേടിയ നേട്ടങ്ങൾ ഞാൻ ഓർമ്മയിൽ സൂക്ഷിക്കും. ഇതുവരെ എത്തിയതിൽ വളരെയധികം പരിശ്രമം ആവശ്യമായിവന്നു. തേൽവിയെയും ഞങ്ങൾ സ്വീകരിക്കുന്നു. പക്ഷേ അതിനർത്ഥം ഇതോടെ എല്ലാം തീർന്നെന്ന് അല്ല. ഞങ്ങൾക്ക് തോൽക്കാനും അറിയാമെന്ന് ഇന്ന് കാണിച്ചു. ഫൈനൽ കളിക്കാൻ കഴിഞ്ഞത് ഒരു അംഗീകാരമായി കണക്കാക്കുന്നു. 2026ലെ ലോകകപ്പിൽ ആരാധകർ തന്ന പിന്തുണയ്ക്ക് നന്ദി.

English Summary

Argentina head coach Lionel Scaloni praised Spain as the better team after his side's 1-0 extra-time defeat in the 2026 FIFA World Cup final. An emotional Scaloni admitted the loss would hurt for a long time but said he was proud of his team's journey and achievements.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL SCALONI, ARGENTINA COACH, WORLD CUP 2026, LIONEL SCALONI CRYING, SCALONI MALAYALAM വാർത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360