ലണ്ടൻ: ലോകകപ്പ് സെമിഫൈനലിലെ ഫോക്ക്‌ലാൻഡ് ബാനർ വിവാദം യുകെയിൽ കളിക്കുന്ന അർജന്റീനിയൻ താരങ്ങൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ പ്രസ്താവന അടങ്ങിയ ബാനർ ഉയർത്തിയ സംഭവത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ലിസാൻഡ്രോ മാർട്ടിനെസ്, ചെൽസിയുടെ എൻസോ ഫെർണാണ്ടസ്, ടോട്ടൻഹാമിന്റെ ക്രിസ്റ്റ്യൻ റൊമേറോ എന്നിവരുടെ യുകെ വിസ റദ്ദാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് പിന്നാലെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. "ലാസ് മാൽവിനാസ് അർജന്റീനയുടേതാണ്" എന്ന രാഷ്ട്രീയ മുദ്രാവാക്യമുള്ള ബാനർ ഉയർത്തിയാണ് താരങ്ങൾ വിജയം ആഘോഷിച്ചത്. ഇത് യുകെയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
"ലാസ് മാൽവിനാസ്" എന്ന് അർജന്റീന വിളിക്കുന്ന ഫോക്‌ലാൻഡ് ദ്വീപുകളുടെ അധികാരത്തിന്റെ പേരിൽ ബ്രിട്ടനും അർജന്റീനയും തമ്മിൽ പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുകയാണ്. 1982-ൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചരിത്രപരമായ യുദ്ധവും തർക്കങ്ങളും വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ സംഭവം. അതിനാൽ താരങ്ങളുടെ നടപടി കായികവേദിയെ രാഷ്ട്രീയ പകപ്പോക്കലിനായി ഉപയോഗിച്ചതാണെന്ന വിമർശനമാണ് ബ്രിട്ടനിൽ ഉയരുന്നത്.
താരങ്ങളുടെ യുകെ വിസ പുനഃപരിശോധിക്കണമെന്ന് ചില യുകെ രാഷ്ട്രീയ നേതാക്കളും സംഘടനകളും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യുകെ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഫിഫയുടെ നിയമപ്രകാരം മത്സരവേദികളിലും ആഘോഷങ്ങളിലും രാഷ്ട്രീയമോ ആശയപരമോ ആയ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയമലംഘനം കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Argentina's World Cup celebrations have sparked controversy after players displayed a banner referring to the Falkland Islands. According to reports, the incident could have serious consequences, with some Argentine players who play in the English Premier League facing the possibility of having their UK visas reviewed or revoked. The controversy has heightened political tensions between Argentina and the United Kingdom over the long-standing Falklands dispute.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |