SignIn
Kerala Kaumudi Online
Friday, 23 October 2026 10.45 PM IST

വാൻഡൈക്കിന് യുഎസിൽ പോകാൻ അനുമതി, കേന്ദ്രസർക്കാരിനെ പരിഹസിച്ച് അഭിജീത് ദീപ്‌കെ

abhijeeth-dipke
അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ മാത്യു ആരോൺ വാൻഡൈക്കിന് യുഎസിലേക്ക് പോകാൻ ഡൽഹി കോടതി അനുമതി നൽകിയതിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്‌കെ. വാൻഡൈക്ക് ദേശീയപതാക വീശിയിട്ടില്ലേയെന്നും ഭീകരർക്ക് പരിശീലനം നൽകുക മാത്രമാണ് ചെയ്തതെന്നുമുള്ള പരിഹാസത്തിലൂടെ കേന്ദ്രസർക്കാരിനെയും അദ്ദേഹം കടന്നാക്രമിച്ചു. ഡൽഹിയിൽ പ്രതിഷേധങ്ങൾ തടയാൻ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണെന്നും ഇത് അതിർത്തി മേഖലകളിലെ സൈനിക വിന്യാസത്തെ ബാധിച്ചിട്ടുണ്ടെന്നും ദിപ്‌കെ ആരോപിച്ചു. എക്സിൽ പങ്കുവച്ച വീഡിയോയിലായിരുന്നു ദിപ്‌കെയുടെ വിമർശനം.

മ്യാൻമറിൽ വംശീയ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകിയ അമേരിക്കൻ പൗരന് രാജ്യത്തേക്ക് മടങ്ങാൻ കോടതി അനുമതി നൽകിയതും ചൈനയുമായി ഏറ്റുമുട്ടുന്നത് ബുദ്ധിമുട്ടാണെന്ന് സേന അറിയിച്ചതും ഒരേ ദിവസത്തെ പ്രധാന വാർത്തകളാണെന്ന് അദ്ദേഹം പറഞ്ഞു.

'മ്യാൻമറിൽ തീവ്രവാദികളെ പരിശീലിപ്പിച്ചിരുന്ന അമേരിക്കൻ കൂലിപ്പട്ടാളക്കാരനായ മാത്യു വാൻഡൈക്കിനെ കോടതി യുഎസിലേക്ക് പോകാൻ അനുവദിച്ചതിനെക്കുറിച്ചുള്ള രണ്ട് പ്രധാന വാർത്തകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഞങ്ങൾ തീവ്രവാദികളെ പരിശീലിപ്പിക്കുകയും ദേശീയ പതാക വീശാതിരിക്കുകയും ചെയ്തത് എന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ലേ? മറ്റൊരു അപ്‌ഡേറ്റ്, ചൈനയെ നേരിടാൻ പ്രയാസമാണെന്ന് നമ്മുടെ സൈന്യം പറഞ്ഞിട്ടുണ്ട് എന്നതാണ്. ഡൽഹിയിൽ ആർക്കും പ്രതിഷേധിക്കാൻ കഴിയാത്തവിധം കേന്ദ്രം അതിർത്തി പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ നീക്കം ചെയ്ത് ഡൽഹിയിൽ വിന്യസിച്ചിരിക്കുകയല്ലേ,' എന്നായിരുന്നു ദിപ്‌കെയുടെ പരിഹാസം.

വെള്ളിയാഴ്ചയാണ് ഡൽഹി കോടതി വാൻഡൈക്കിന് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയത്. ആറ് യുക്രെയ്ൻ പൗരന്മാർക്ക് ഇന്ത്യയ്ക്ക് പുറത്തു തുടരാനുള്ള അനുമതി ഫെബ്രുവരി 24 വരെ നീട്ടുകയും ചെയ്തു. ഏഴ് വിദേശ പൗരന്മാർ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച പ്രത്യേക ജഡ്ജി പ്രശാന്ത് ശർമ്മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മ്യാൻമറിലെ വംശീയ സായുധ സംഘങ്ങൾക്ക് ആയുധങ്ങളും ഡ്രോൺ യുദ്ധ പരിശീലനങ്ങളും നൽകിയെന്നാരോപിച്ച് 2026 മാർച്ചിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നത്.

English Summary

Cockroach Janata Party (CJP) leader Abhijit Dipke mocked a Delhi court's order allowing American mercenary Matthew Aaron VanDyke to travel back to the US.In a video shared on X, Dipke sarcastically asked if VanDyke didn't wave the national flag and that he only trained terrorists, using it to attack the Central government.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJITH DIPKE, VANDYKE, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360