SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.40 PM IST

രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും വിട്ടയച്ചു, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്  

READ ENGLISH VERSION

rahul-gandhi
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പൊലീസ് വിട്ടയച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചനകൾ. വിഷയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എം.പിമാരായ ഷാഫി പറമ്പിൽ, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളെ സമരവേദിയിൽ നിന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. സംഭവത്തെത്തുടർന്ന് ഡൽഹിയിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയുമാണ് നിലനിൽക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലായിരുന്നു സംഘർഷാവസ്ഥ ഉണ്ടായത്. കേരളത്തിൽനിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്.


പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും മുതിർന്ന നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഡീൻ കുര്യാക്കോസ് എം.പി, പിസി. വിഷ്ണുനാഥ് എം.എൽ.എ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡീൻ കുര്യാക്കോസിനെ പൊലീസ് കൈയേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തി അനുനയത്തിന് ശ്രമിച്ചു. സർക്കാരുമായി കൃത്യമായ ചർച്ച ഉണ്ടാകുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
1 HOUR AGO
Jul 21, 2026 09:48 PM

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിട്ടയച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. വിഷയം പാ‌ർലമെന്റിൽ ഉന്നയിക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

3 HOURS AGO
Jul 21, 2026 07:46 PM

കോൺഗ്രസ്  പ്രതിഷേധത്തെ  തള്ളി  കേന്ദ്ര  സർക്കാർ

കോൺഗ്രസിന്റെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ തള്ളി. രാഹുൽ ഗാന്ധിയെ വിമർശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, പാർലമെന്റിൽ ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടതെന്നും, ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചപ്പോൾ അദ്ദേഹം നിലപാട് മാറ്റുകയാണുണ്ടായതെന്നും പറഞ്ഞു. മന്ത്രിയുടെ രാജി വേണമെന്നാണ് രാഹുലിന്റെ പുതിയ ആവശ്യം. പറഞ്ഞ വാക്ക് ഇങ്ങനെ മാറ്റുന്നത് ദൗർഭാഗ്യകരവും ജനാധിപത്യത്തിന് ചേരാത്തതുമാണെന്ന് മന്ത്രി വിമർശിച്ചു.

4 HOURS AGO
Jul 21, 2026 07:28 PM

രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്ക്, കോൺഗ്രസ് നേതാക്കളെ മാറ്റാൻ നെയിം ബോർഡില്ലാത്ത പൊലീസ്

എം.പിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മാറ്റാൻ നെയിം ബോർഡില്ലാത്ത പൊലീസുകാർ. നടപടി തിരിച്ചറിയൽ ഒഴിവാക്കാനെന്ന് ആരോപണം.

4 HOURS AGO
Jul 21, 2026 06:41 PM

രാഹുൽ ഗാന്ധി അറസ്റ്റിൽ, പ്രതിപക്ഷ എംപിമാരെ വലിച്ചിഴച്ച് പൊലീസ്

പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പൊലീസ് നടപടി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അടക്കം റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു.

5 HOURS AGO
Jul 21, 2026 06:20 PM

കൂടുതൽ ജനങ്ങളോട് സമരത്തിനെത്താൻ ആഹ്വാനം ചെയ്‌ത് രാഹുൽ ഗാന്ധി

യോഗേന്ദ്ര യാദവും സമര സ്ഥലത്തെത്തി. അനുനയ ശ്രമത്തിന് പൊലീസും. പാറ്റകൾക്കൊപ്പം പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.

സിജെപി പ്രവർത്തകരുടെ പ്രതിഷേധം

6 HOURS AGO
Jul 21, 2026 05:27 PM

ആഭ്യന്തര സെക്രട്ടറി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ചർച്ചയ്ക്ക് ശേഷം ജിതേന്ദ്ര സിംഗ് മടങ്ങി. കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുകയാണ്.

6 HOURS AGO
Jul 21, 2026 05:21 PM

റോഡിൽ കുത്തിയിരുന്ന് സമരം തുടർന്ന് കോൺഗ്രസ് നേതാക്കൾ. അനുനയശ്രമം പരാജയപ്പെട്ടാൽ പ്രധാനമന്ത്രി പ്രതിപക്ഷനേതാവുമായി നേരിട്ട് ചർച്ച നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

6 HOURS AGO
Jul 21, 2026 05:09 PM

ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവർ സമര വേദിയിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്നു.

6 HOURS AGO
Jul 21, 2026 05:01 PM

സിജെപി സമരത്തിന് പിന്തുണ അറിയിച്ച് അരവിന്ദ് കേജ്‌രിവാളും രംഗത്ത്.

6 HOURS AGO
Jul 21, 2026 04:59 PM

പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.

6 HOURS AGO
Jul 21, 2026 04:53 PM

പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം സമരം അവസാനിപ്പിക്കാനുള്ള അനുനയ ശ്രമം തുടരുന്നു.

English Summary

Congress, led by Rahul Gandhi, staged a protest in New Delhi against the NEET question paper leak, marching towards the Prime Minister's residence. Police arrested several leaders amidst clashes, with MP Dean Kuriakose reportedly assaulted. Central Minister Jitendra Singh held talks with Gandhi, but Congress affirmed the agitation would continue until effective government discussions occur.

RELATED TOPICS: CJP PROTEST, RAHULGANDHI, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360