ജയ്‌പൂർ: മദ്യശാലയ്ക്കുള്ളിൽ കടന്ന പുള്ളിപ്പുലി ജീവനക്കാരെ ആക്രമിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലായിരുന്നു സംഭവം. പരിക്കേറ്റെങ്കിലും സമയോചിതമായി ഇടപെട്ട ജീവനക്കാർ പുലിയെ കടയ്ക്കുള്ളിലാക്കി. ഇതിനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചു.
പ്രധാനമാർക്കറ്റിലെ മദ്യശാല രാവിലെ തുറന്ന ജീവനക്കാർ തലേദിവസത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് പുലി എത്തിയത്. നിശബ്ദനായി എത്തിയ പുലി ഉള്ളിൽ കടന്നശേഷമാണ് ജീവനക്കാർ കണ്ടത്. പൊടുന്നനെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയ ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു. പുറത്തിറങ്ങിയ ഉടൻ ഇവർ കടയുടെ ഷട്ടർ താഴ്ത്തിയതോടെ പുലി ഉള്ളിൽപ്പെട്ടു. മദ്യക്കുപ്പികൾ നിരത്തിയിരിക്കുന്ന റാക്കിന് കീഴെ പുലി ഒളിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചില്ലറ നാശനഷ്ടങ്ങളും പുലി ഉണ്ടായിട്ടുണ്ട്.
പുലി കടയ്ക്കുള്ളിൽ കുടുങ്ങിയെന്ന് അറിഞ്ഞതോടെ പ്രദേശത്ത് ജനങ്ങൾ തിങ്ങിക്കൂടി. പൊലീസിനും നിയന്ത്രിക്കാനാവാത്ത തരത്തിലാണ് ജനക്കൂട്ടം എന്നാണ് റിപ്പോർട്ട്. പുലിയ പിടികൂടാനായി ജയ്‌പൂർ മൃഗശാലയിൽ നിന്ന് ജീവനക്കാർ എത്തിയിട്ടുണ്ട്. മയക്കുവെടിവയ്ക്കാനുള്ള സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
മദ്യശാലയ്ക്കുള്ളിൽ ആക്രമണം നടത്തിയ പുലി നേരത്തേ വനപാലകനെയും ആക്രമിച്ചെന്നാണ് റിപ്പോർട്ട്. വനമേഖലയിലെ ഫാേറസ്റ്റ് ഔട്ട്പോസ്റ്റിന് സമീപത്തുണ്ടായ ആക്രമണത്തിൽ വനപാലകന്റെ കാലുകൾക്ക് പരിക്കേറ്റു. പുലിയെ കണ്ടതോടെ ജാഗ്രതപാലിക്കണമെന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനമേഖലയിൽ കൂടുതൽ പുലികൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്.
A leopard attacked two employees inside a liquor store in Rajasthan's Tonk district, injuring both. Quick-thinking staff trapped the animal inside the shop. Forest department and Jaipur zoo officials are now attempting to capture the leopard, which reportedly previously attacked a forest guard. A large crowd has gathered at the scene as authorities warn residents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |