SignIn
Kerala Kaumudi Online
Sunday, 11 October 2026 9.46 PM IST

നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്,​ ചീഫ് ജസ്റ്റിസിന് നിവേദനം നൽകും; ​ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്

rahul-lgandhi-

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണ‍ർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. വോട്ട് മോഷണം അവസാനിപ്പിക്കുക,​ എസ്.ഐ.ആർ നടപടികൾ നിറുത്തി വയ്ക്കുക,​ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിന് വേണ്ടി നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർ‌പ്പിക്കുമെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രഖ്യാപിച്ചു.

ഇന്നലെ രാജ്യത്തെ യുവജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കാൻ ഡൽഹിയിലെ തെരുവുകളിലിറങ്ങി. പകയോ വിദ്വേഷമോ അല്ല, ഹൃദയത്തിൽ സ്നേഹവുമായാണ് അവർ എത്തിയത്. എന്നാൽ പൊലീസും ബി.ജെ.പി ഗുണ്ടകളും അവരെ മർദ്ദിച്ചു. ഇതല്ല നമ്മൾ ആഗ്രഹിക്കുന്ന ഇന്ത്യ. നാളെ, പാർട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന നിലയിൽ നാം സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന എല്ലാവരും ഞങ്ങളോടൊപ്പം അണിചേരുമെന്ന് രാഹുൽ കുറിപ്പിൽ വ്യക്തമാക്കി.

വോട്ട് മോഷണം അവസാനിപ്പിക്കുക, എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കും. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് എന്നിവർക്ക് ഇന്ത്യയുടെ ശബ്ദത്തെ നിശബ്‌ദമാക്കാനാവില്ല. ഈ ഭീരുക്കൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. അവർക്ക് സ്ഥാനമൊഴിയേണ്ടിവരും. സ്നേഹത്തോടെയും സാഹോദര്യത്തോടെയും രാജ്യസ്നേഹത്തോടെയും നാം ഒരുമിച്ച് മാർച്ച് നടത്തും. ഭയപ്പെടരുത്,​ നാളെ ഇന്ത്യയൊന്നാകെ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. രാഹുൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, SUPREME COURT MARCH, CONGRESS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360