SignIn
Kerala Kaumudi Online
Sunday, 11 October 2026 8.54 PM IST

ഡൽഹിയിൽ വീണ്ടും സംഘർഷം, കൊണാട്ട്പ്ലേസിലേക്ക് വിദ്യാർത്ഥികളുടെ മാർച്ച്

neha-bora

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ രാത്രിയിലും പ്രതിഷേധം തുടരുന്നു. കൊണാട്ട് പ്ലേസിൽ ദിശാ സ്റ്റുഡന്റ്സ് അസോസിയേഷൻ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ബലമായി ഇവരെ വാഹനങ്ങളിലേക്ക് നീക്കുകയും ചെയ്‌തു. വാഹനത്തിനകത്ത് വിദ്യാർത്ഥികളെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കൊണാട്ട് പ്ലേസിന്റെ ഔട്ടർ റോഡിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് തടയുകയും ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. കൊണാട്ട് പ്ലേസിലേക്ക് എസ്.എഫ്.ഐ നടത്തിയ വനിതാ തിരംഗ യാത്രയ്ക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. എസ്.എഫ്,​ഐ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സംഘടിച്ചെത്തിയ വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയാണ്. ആർ.കെ,​ ആശ്രമി റോഡിൽ പ്രതിഷേധിച്ച ഐസ പ്രവർത്തകരെ പൊലീസ് ബലമായി നീക്കം ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI PROTESTM, AISA, SFI PROTEST DELHI, GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360