
ന്യൂഡൽഹി: സി.ജെ.പി പാർലമെന്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായി. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടെങ്കിലും സഭാ അദ്ധ്യക്ഷന്മാർ അംഗീകരിച്ചില്ല. മൂന്നുതവണ സഭ ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതോടെ ഇന്നു രാവിലെ 11ന് ചേരാനായി മാറ്റി. ഇന്നലെ രാവിലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ എം.പിമാർക്കൊപ്പമെത്തി സ്‌പീക്കർ ഓം ബിർളയെ കണ്ടിരുന്നു. വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിലും, ചോദ്യപേപ്പർ ചോർച്ച അടക്കം പരീക്ഷാനടത്തിപ്പിലെ വീഴ്ചകളിലും ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെ വിഷയമുന്നയിക്കാൻ ശ്രമിച്ചപ്പോൾ ഭരണകക്ഷി അംഗങ്ങൾ ബഹളംവച്ചു. അതേസമയം, അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം ഉറപ്പാക്കാൻ കോൺഗ്രസ് പ്രത്യേക നിയമസഹായ സംഘത്തെ ചുമതലപ്പെടുത്തി. പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |