SignIn
Kerala Kaumudi Online
Sunday, 25 October 2026 2.47 AM IST

നവംബർ ഒന്നിലെ റാലി സിഖുകാരെ അപമാനിക്കാൻ: ബിജെപി

bjp

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനിയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യ മുന്നണി സംഘടിപ്പിക്കുന്ന റാലി സിക്ക് ജനതയെ അപമാനിക്കാനെന്ന് ബി.ജെ.പി. 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിലെ റാലി സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.

നവംബർ ഒന്നിന് റാലി നടത്താൻ രാഹുൽ ഗാന്ധി ഇത്ര നിർബന്ധം എന്താണ്. ആദിനം സിക്ക് സമൂഹത്തിന് വൈകാരിക പ്രാധാന്യമുള്ളതാണ്. 1984-ലെ കൂട്ടക്കൊലയുടെ ഓർമ്മകൾ നൽകുന്ന ദിവസം. അവരുടെ മുറിവുകളിൽ ഉപ്പ് പുരട്ടുകയാണോ ലക്ഷ്യം. റാലി തീരുമാനത്തിൽ പ്രതിപക്ഷ സഖ്യത്തിലെ പല അംഗങ്ങളും തൃപ്തരല്ലെന്നും രവിശങ്കർ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ 23ന് യോഗം വിളിച്ചെങ്കിലും നടന്നില്ല. സിക്ക് സമൂഹത്തിന്റെ വികാരങ്ങൾ അവഗണിച്ചും റാലിയുമായി മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

റാലിയുമായി മുന്നോട്ട്

റാലിയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ആസ്ഥാനത്ത് യോഗം ചേർന്നു. പാർട്ടി പോഷക സംഘടനകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു. നവംബർ ഒന്നിന്റെ റാലിക്ക് മുന്നോടിയായി ഒക്‌ടോബർ 30ന്

'ഇന്ത്യ'മുന്നണി പാർട്ടികൾ സംയുക്തമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രഖ്യാപനം നടത്തും. നവംബർ ഒന്നിന്റെ ദില്ലി ചലോ റാലിയിൽ ഈ വിഷയം ഉയർത്തി പത്തു ലക്ഷം ആളുകളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റാലിയുടെ വിജയത്തിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറ്റ് പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടു. ഒക്‌ടോബർ 30 മുതൽ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യം ഡൽഹിയിൽ ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360