
ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ തമിഴ്നാട്ടിൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ വാക്പോര്. ധനുഷിന്റെ നീക്കങ്ങളെ ലക്ഷ്യമിട്ട് ടി.വി.കെ നേതാവും മന്ത്രിയുമായ ആധവ് അർജുന രംഗത്തെത്തി. പുതിയതായി ആര് രാഷ്ട്രീയത്തിലേക്ക് വന്നാലും അത് ടി.വി.കെയെ ബാധിക്കില്ല. ഡൽഹി ആരെ പാക്ക് ചെയ്ത് അയച്ചാലും തങ്ങൾക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ പൂർണമായും തങ്ങളുടെ കണക്കുകൂട്ടലിലുണ്ടെന്ന് വ്യക്തമാക്കിയ ആധവ് അർജുന, 2029ൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന് ടി.വി.കെ സഖ്യം തീരുമാനിക്കുമെന്നും അവകാശപ്പെട്ടു. അതേസമയം, ധനുഷിന്റെ സാധ്യതാ രാഷ്ട്രീയ പ്രവേശനത്തിൽ ടി.വി.കെ ഭയന്നിരിക്കുകയാണെന്ന് ഡി.എം.കെ പരിഹസിച്ചു. മനസിൽ പേടിയുള്ളവരാണ് ആവശ്യമില്ലാതെ വെറുതെ സംസാരിക്കുന്നതെന്ന് ഡി.എം.കെ നേതാവ് ശേഖർബാബു എം.എൽ.എ തിരിച്ചടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |