SignIn
Kerala Kaumudi Online
Monday, 12 October 2026 4.00 AM IST

58 കോടിയിലേറെ രൂപയുടെ ആസ്തി,​ താമസം ജർമനിയിൽ,​ ആരാണ് ധ്രൂവ് റാത്തി

dhruv-rathee-
ധ്രുവ് റാത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പിയുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയെ പൊലീസ് കഴിഞ്ഞ ദിവസം. കസ്റ്റഡിയിലെടുത്തിരുന്നു,​ ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. തുടർന്ന് ഇൻസ്ഫറ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ തന്നെ പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ആരോപിച്ചു. താൻ വിദേശ പൗരനാണെന്ന ആരോപണം തള്ളിയ റാത്തി ഇന്ത്യൻ പാസ്‌പോർട്ടും പ്രദർശിപ്പിച്ചു. റാത്തി ജർമ്മൻ പൗരനാണെന്നും രാജ്യത്തെ വിഷയങ്ങളിൽ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നും ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു.

നേരത്തെ ബംഗളുരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ താൻ വിദേശഫണ്ട് ഉപയോഗിച്ചല്ല ഇന്ത്യിലേക്ക് വന്നതെന്നും സ്വന്തം പണം ചെലവാക്കിയാണ് എത്തിയതെന്നും റാത്തി പ്രതികരിച്ചിരുന്നു. ഇതോടെയാണ് ധ്രുവ് റാത്തിയുടെ സമ്പാദ്യവും പൗരത്വും ചർച്ചയായത്. യുട്യൂബിൽ രാഷ്ട്രീയ നിരീക്ഷണങ്ങൾ,​ വിദ്യാഭ്യാസ പരമായ വീഡിയോകൾ,​ വ്യക്തിപരമായ വ്ലോഗുകൾ എന്നിവയിലൂടെ ശ്രദ്ധേയമായ സാന്നിദ്ധ്യം സൃഷ്ടിച്ച വ്യക്തിയാണ് ധ്രുവ് റാത്തി. 50 മില്യണിലേറെ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. വിവിധ ഓൺലൈൻ പോർട്ടലുകൾ നൽകുന്ന വിവരമനുസരിച്ച് ധ്രുവ് റാത്തിയുടെ ആസ്തി 58 കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ

. അതേസമയം യുട്യൂബ് ഇൻഫ്ലുവൻസർമാരുടെ സമ്പാദ്യവും മറ്റും ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റുകളുടെ കണക്കുകൾ പ്രകാരം 100 കോടി വരെ വരുമാനമുണ്ട്. ഇതിൽ യുട്യൂബ് വഴിയുള്ള വരുമാനമാണ് പ്രധാനം. കൂടാതെ പരസ്യങ്ങൾ,​ ബ്രാൻഡ് പങ്കാളിത്തങ്ങൾ,​ മറ്റ്സംരംഭങ്ങൾ എന്നിവയിലൂടെയും പണം എത്തുന്നു. ഇക്കാര്യം അദ്ദേഹം പരസ്യമാക്കിയിട്ടില്ല. ലൈഫ് സ്റ്റൈൽ ,​ ട്രാവൽ കണ്ടന്റുകൾ ചെയ്യുന്ന ചാനലും ധ്രുവിനുണ്ട്.

ധ്രുവ് റാത്തിയുടെ ജീവിത ശൈലിയും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ടെസ്‌ല മോഡൽ 3,​ റേഞ്ച് റോവർ,​ ബി.എം.ഡബ്ല്യു 5 സീരീസ്,​ മെഴ്‌സിഡസ് ബെൻസ് ജി.എൽ.സി ക്ലാസ് തുടങ്ങിയ വാഹനങ്ങൾ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

dhruv-rathee-and-wife-
ധ്രുവ് റാത്തി ​ ഭാര്യ ജൂലി ലിബർ റാത്തിക്കൊപ്പം

ഭാര്യ ജൂലി ലിബർ റാത്തിക്കും മകനുമൊപ്പം ജർമ്മനിയിലാണ് ധ്രുവ് റാത്തി താമസിക്കുന്നത്. വ്ലോഗുകളിലൂടെ ഇരുവരുടെയും വ്യക്തിജീവിതവും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. യാത്രകളും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളും ഉൾപ്പെടുന്ന വീഡിയോകൾ പൊതുവേദിയിലെ രാഷ്ട്രീയ നിരീക്ഷകനെന്ന പ്രതിച്ഛായക്കപ്പുഫം അദ്ദേഹത്തിന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHRUV RATHEE, DHRUV RATHEE RELEASED, DHRUV RATHEE NEWS, DHRUV RATHEE INCOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360