
തിരുവനന്തപുരം : ജൂലായിൽ ചൈനയിലെ ഹൈക്കോയിൽ നടക്കുന്ന ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ അണ്ടർ 18 പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ക്യാപ്‌ടനുമായ ടോം ജോസഫിനെ നിശ്ചയിച്ചു. ടീം സെലക്ഷൻ കമ്മറ്റി അംഗവുമാണ് ടോം. ഒരു പതിറ്റാണ്ടിലേറെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ടോം 2023ൽ നടന്ന ഹാംഗ്ചോ ഏഷ്യൻഗെയിംസിൽ പുരുഷ ടീമിന്റെ സഹപരിശീലകനായിരുന്നു. പ്രൈം വോളി ലീഗിൽ ഹൈദരാബാദ് ബ്ളാക്ഹോക്സ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |