SignIn
Kerala Kaumudi Online
Saturday, 27 June 2026 2.23 AM IST

പിടിമുറുക്കി മൊറോക്കോ

world-cup

ഹെയ്തിയെ 4-2ന് കീഴടക്കി മൊറോക്കോ

അറ്റ്‌ലാന്റ : അവസാന മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് ഹെയ്തിയെ തോൽപ്പിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.

നാലുഗോളുകൾ പിറന്ന സംഭവബഹുലമായ ആദ്യ പകുതിയിൽ10-ാം മിനിട്ടിൽ മൊറോക്കൻ ഗോളി യാസീൻ ബൗനുവിന്റെ സെൽഫ് ഗോളിലൂടെ ഹെയ്തി മുന്നിലെത്തിരുന്നു. എന്നാൽ 39-ാം മിനിട്ടിൽ അഷ്റഫ് ഹക്കീമി സ്കോർ തുല്യമാക്കി. 43-ാം മിനിട്ടിലെ വിൽസൺ ഇസിഡോറിന്റെ ഗോൾ ഹെയ്തിയെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഇസ്മയിൽ സൈബരി വീണ്ടും സമനില കണ്ടെത്തി. തുടർന്ന് രണ്ടാം പകുതിയിൽ രണ്ടുഗോളുകൾ കൂടി നേടിയാണ് മൊറോക്കോ വിജയം നേടിയത്. 78-ാം മിനിട്ടിൽ സൂഫിയാനേ റഹ്മിയും 89-ാം മിനിട്ടിൽ ഗെസിം യാസീനുമാണ് സ്കോർ ചെയ്തത്.

52

വർഷങ്ങൾക്ക് ശേഷമാണ് ഹെയ്തി ലോകകപ്പിൽ ഒരു ഗോൾ സ്കോർ ചെയ്തത്.മൊറോക്കോയ്ക്ക് എതിരെ 10-ാം മിനിട്ടിലായിരുന്നു ഈ ഗോൾ. ലെന്നി ജോസഫിന്റെ ഒരു ശ്രമമാണ് ഗോളിൽ കലാശിച്ചത്. എന്നാൽ ഇത് മൊറോക്കോ ഗോളി യാസീൻ ബൗനുവിന്റെ സെൽഫ് ഗോളായാണ് കുറിക്കപ്പെട്ടത്. ഇതോടെ 43-ാം മിനിട്ടിൽ സ്കോർ ചെയ്ത വിൽസൺ ഇസിഡോർ 52 വർഷത്തിന് ശേഷം ലോകകപ്പ് ഗോൾ നേടുന്ന ആദ്യ ഹെയ്തിക്കാരനായി. 1974 ലോകകപ്പിലാണ് ഇതിനുമുമ്പ് ഹെയ്തി കളിച്ചത്. അന്ന് ഇറ്റലിക്കെതിരെ ഇമ്മാനുവേൽ സനോൺ ഇരട്ടഗോളടിച്ചിരുന്നു.

3

ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ താരങ്ങളായി ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറും മൊറോക്കോയുടെ ഇസ്മയിൽ സൈബരിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360