SignIn
Kerala Kaumudi Online
Saturday, 27 June 2026 2.23 AM IST

തഹ്സീനെ കളിപ്പിക്കാത്ത ഖത്തർ ഗോ ബാക്ക് !

qatar

3-1ന് ഖത്തറിനെ കീഴടക്കി ബോസ്നിയ രണ്ടാം റൗണ്ടിൽ

ഒരു സമനിലയുമായി ഖത്തർ ലോകകപ്പിന് പുറത്ത്

സിയാറ്റിൽ : മൂന്ന് മത്സരങ്ങളിൽ ഒന്നിൽപ്പോലും മലയാളിപ്പയ്യൻ തഹ്സീൻ മുഹമ്മദിനെ ഖത്തർ കളിപ്പിച്ചില്ല. ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം തുടർച്ചയായ രണ്ട് കനത്ത തോൽവികൾ ഏറ്റുവാങ്ങി ഖത്തർ ലോകകപ്പിൽ നിന്ന് മടങ്ങുകയും ചെയ്തു. കഴിഞ്ഞദിവസം കാനഡയോട് 6-0ത്തിന് തോൽക്കുകയും രണ്ടുപേരെ ചുവപ്പിലൂടെ നഷ്ടമാവുകയും ചെയ്ത ഖത്തറിനെ ഇന്നലെ ബോസ്നിയ 3-1നാണ് തോൽപ്പിച്ചത്. ഇതോടെ ബോസ്നിയക്കാർ നാലുപോയിന്റുമായി ബി ഗ്രൂപ്പിൽ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലെത്തുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ കാനഡയെ 2-1ന് തോൽപ്പിച്ച് സ്വിറ്റ്സർലാൻഡ് ബി ഗ്രൂപ്പ് ചാമ്പ്യന്മാരായും കാനഡ രണ്ടാമന്മാരായും നോക്കൗട്ടിലെത്തി.

പകരക്കാരനായെങ്കിലും തഹ്സീന് ലോകകപ്പിൽ പന്തുതട്ടാൻ അവസരം ലഭിക്കുമോയെന്നറിയാൻ ഉറക്കമൊഴിച്ച് കാത്തിരുന്ന മലയാളികളെ നിരാശനാക്കിയ യൂലെൻ ലൊപ്തേഗുയിയുടെ ഖത്തറിനെതിരെ 29-ാം കരിം അൽജെബിഗോവിച്ച് ബോസ്നിയയുടെ ആദ്യ ഗോളടിച്ചു.34-ാം മിനിട്ടിൽ ഖത്തർ ഗോളി അബുനാദയുടെ സെൽഫ് ഗോൾ. 42-ാം മിനിട്ടിൽ ഹസൻ അൽ ഹൈദോസ് ഖത്തറിനായി ഒരെണ്ണം തിരിച്ചടിച്ചെങ്കിലും 80-ാം മിനിട്ടിലെ എർമിൻ മഹ്‌മിച്ചിന്റെ ഗോളിലൂടെ ബോസ്നിയ കളി സ്വന്തമാക്കി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 46-ാ മിനിട്ടിൽ റൂബൻ വർഗാസ്,57-ാം മിനിട്ടിൽ യൊഹാൻ മൻസാംബി എന്നിവരുടെ ഗോളുകളാണ് കാനഡയ്ക്ക് എതിരെ സ്വിറ്റ്സർലാൻഡിന് വിജയം നൽകിയത്.76-ാം മിനിട്ടിൽ പ്രോമിസ് ഡേവിഡ് കാനഡയുടെ ആശ്വാസ ഗോൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, QATAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360