SignIn
Kerala Kaumudi Online
Monday, 13 July 2026 6.45 AM IST

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെയ്‌ഡൻ ആഡംസ് മരിച്ചനിലയിൽ

s

കേപ്ടൗൺ:ഇത്തണത്തെ ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമംഗമായിരുന്ന ജെയ്‌ഡൻ ആഡംസിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. ഇന്നലെ സെൻട്രൽ കേപ് ടൗണിലുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലീസ് ആന്വേഷണം തുടങ്ങി. റൗണ്ട് ഓഫ് 32ൽ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഈ ലോകകപ്പിൽ കളത്തിലിറങ്ങിയിരുന്നു. ഒരു ദിവസം മുൻപ് കാമുകിക്കൊപ്പമുള്ള ചിത്രം ആഡംസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

2023-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഈ ലോകകപ്പിൽ

ചെച്ചിയക്കെതിരായദക്ഷിണാഫ്രിക്കയുടെ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ മുത്തശ്ശി മരിച്ചത്. ദക്ഷിണാഫ്രിക്കൻ ക്ലബായ മെമലൊഡി സൺഡൗൺസിന്റെ മിഡ്ഫീൽഡറും വിംഗറുമായ ആഡംസ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവരുൾപ്പടെ നിരവധിപ്പേർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360