SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 AM IST

ഗെറ്റ് സെറ്റ് കോഴിക്കോട്!

school-sports

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കോഴിക്കോട്ട് ഉദ്ഘാടനം

കോഴിക്കോട് : കൗമാര കേരളത്തിന്റെ കായിക കുതിപ്പിന് വേദിയാകാൻ സാമൂതിരിയുടെ മണ്ണ് ഒരുങ്ങി. സംസ്ഥാന സ്കൂൾ കായിക മേളയുടെ 68-ാംപതിപ്പിന് കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ നാളെ വൈകിട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ തിരിതെളിക്കുന്നതോടെ കൗമൗര കായിക വസന്തത്തിന് കേളികൊട്ടുയരും. ഒരാഴ്ചക്കാലം കോഴിക്കോട് എൻ.ഐ.ടിയിലെ പുതിയ സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ട് ഉൾപ്പെടെ 10 വേദികളിലായാണ് പോരാട്ടം. നീന്തൽ ഉൾപ്പെടെയുള്ള ഇനങ്ങളിലെ മത്സരങ്ങൾ ഉദ്ഘാടനത്തിന് മുന്നേ ആരംഭിച്ചിരുന്നു.

വീണ്ടും തലസ്ഥാനമാകാൻ
അനന്തപുരി

കഴിഞ്ഞ തവണ തലസ്ഥാന നഗരി വേദിയായ സ്കൂൾ കായിക മേള തിരുവന്തപുരത്തിന്റെ പട്ടാഭിഷേകത്തോടെയാണ് കൊടിയിറങ്ങിയത്. ഓവറോൾ ചാമ്പ്യന്മാർക്ക് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തിയതിന് ശേഷമുള്ള ഹാട്രിക്ക് കിരീടം തേടിയാണ് തിരുവനന്തപുരം ടീം ഇത്തവണ കോഴിക്കോടിന് വണ്ടി കയറുന്നത്.

കഴിഞ്ഞ തവണ സ്വന്തം തട്ടകത്തിൽ 203 സ്വർണവും 147 വെള്ളിയും 171 വെങ്കലവുമുൾപ്പടെ ആകെ 1825 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു തിരുവനന്തപുരത്തിന്റെ കുതിപ്പ്.

അത്‌ലറ്റിക്സിലും നീന്തലിലും ഗെയിംസിലും മികവു പുലർത്തിയായിരുന്നു തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്.

91 സ്വർണവും 56 വെള്ളിയും 109 വെങ്കലവുമുൾപ്പെടെ 892 പോയിന്റ് നേടിയ തൃശൂരാണ് കഴിഞ്ഞ തവണ റണ്ണറപ്പായത്. 834 പോയിന്റുമായി പാലക്കാടായിരുന്നു മൂന്നാം സ്ഥാനത്ത്.

നവാമുകുന്ദ,​ മലപ്പുറത്തിന്റെ ആശങ്ക

അത്‌ലറ്റിക്സിൽ ഹാട്രിക്ക് കിരീടം ലക്ഷ്യം വയ്ക്കുന്ന മലപ്പുറം ജില്ലയ്ക്ക് നവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവയയുടെ അസാന്നിധ്യം ആശങ്കയാണ്. ആഭ്യന്തര പ്രശ്നങ്ങളാണ് നവാമുകുന്ദയെ പ്രതിസന്ധിയിലാക്കിയത്,​ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിക്കൊപ്പം മലപ്പുറത്തിന്റെ കുതിപ്പിന്റെ ചാലക ശക്തിയായിരുന്നു മുൻ വർഷങ്ങളിൽ നവാമുകുന്ദ. കഴിഞ്ഞ തവണ 57 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്നു നവാമുകുന്ദ. 2024ൽ കൊച്ചിയിൽ അത്‌ലറ്റിക്സിൽ സ്കൂളുകളുടെ പോയിന്റിനെ ചൊല്ലിയുള്ള പ്രതിഷേധത്തിലും നവാമുകുന്ദ മുന്നിലുണ്ടായിരുന്നു.

കഴിഞ്ഞ തവണ 247 പോയിന്റ് നേടിയാണ് മലപ്പുറം അത്‌ലറ്റിക്സ് കിരീടം നിലനിറുത്തിയത്. സ്വർണ നേട്ടത്തിൽ മലപ്പുറത്തേക്കാൾ മുന്നിലായിരുന്നെങ്കിലും ആകെ പോയിന്റിൽ പിന്നിലായിപ്പോയ പാലക്കാട് റണ്ണറപ്പുമായി .

സ്കൂളുകളിൽ സമീപകാലത്ത് കുതിച്ചുകയറുന്ന ഐഡിയൽ സ്കൂളിനെ ഇത്തവണ ആരെങ്കിലും മറികടക്കുമോയെന്നതാണ് ആകാംക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360