
പുതിയ എ.ഐ ഗ്ലാസുകളുമായി ജിയോ
കൊച്ചി: സ്മാർട്ട് ഗ്ലാസുകളിലൂടെ യു.പി.ഐ പണമിടപാടുകൾ നടത്താനും തത്സമയ ക്രിക്കറ്റ് കമന്ററി കേൾക്കാനും വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സംഭാഷണങ്ങൾ തർജമ ചെയ്യാനും കഴിയുന്ന എ.ഐ അധിഷ്ഠിത വെയറബിൾ ഉപകരണങ്ങൾ അവതരിപ്പിച്ച് ജിയോ. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ലാണ് ജിയോയുടെ പുതിയ എ.ഐ ഗ്ലാസുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത എ.ഐ ഉപകരണങ്ങൾ അവതരിപ്പിച്ചത്. ക്യാമറ ഗ്ലാസുകൾ, ഓഡിയോ ഗ്ലാസുകൾ, ഇയർഫോണുകൾ എന്നിവ ഉൾപ്പെടുന്ന ഉപകരണങ്ങളിലൂടെ ദൈനംദിന ജീവിതത്തിൽ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ ലളിതമാക്കുകയാണ് ജിയോയുടെ ലക്ഷ്യം. ജിയോ എഐ ഗ്ലാസുകളിലെ ശ്രദ്ധേയമായ സവിശേഷതയാണ് 'സ്കാൻ ആൻഡ് പേ'. ഇതിനായി ഉപയോക്താവ് ഫോണെടുക്കുകയോ പേയ്മെന്റ് ആപ്പ് തുറക്കുകയോ ചെയ്യേണ്ടതില്ല. ഗ്ലാസിലെ ക്യാമറ ഉപയോഗിച്ച് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം ശബ്ദനിർദേശം നൽകുന്നതിലൂടെ പണമിടപാട് ആരംഭിക്കാം. ആവശ്യമായ സ്ഥിരീകരണം നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. യു.പി.ഐ സർക്കിൾ വഴി ഒരു ഇടപാടിൽ 5,000 രൂപയും പ്രതിമാസം 15,000 രൂപയും അടയ്ക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |