
വഡോദര : സിംബാബ്‌വേയ്ക്ക് എതിരായ രണ്ടാം വനിതാ ഏകദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 328/6 എന്ന സ്കോർ ഉയർത്തി. ഹർമൻപ്രീത് 121 പന്തുകളിൽ 15 ബൗണ്ടറികളടക്കം 126 റൺസും ദീപ്തി 86 പന്തുകളിൽ 15 ബൗണ്ടറികളടക്കം 106 റൺസും നേടി. പ്രതിക റാവൽ 67 പന്തുകളിൽ 61 റൺസും നേടി. ഹർമൻപ്രീതിന്റെ എട്ടാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയ വനിതാ താരമെന്ന മിഥാലി രാജിന്റെ റെക്കാഡ് ഹർമൻ മറികടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |