SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.57 PM IST

38 പേരെ ക്രൂരമായി കൊന്ന് ഭക്ഷിച്ചു: ഉഗാണ്ടയെ വിറപ്പിച്ച സീരിയൽ കില്ലർ പിടിയിൽ

READ ENGLISH VERSION

mujuruzi-moses
മുജുറുസി മോസസ്

കമ്പാല: ഉഗാണ്ടയിൽ 38 പേരെ കൊലപ്പെടുത്തി ഭക്ഷിച്ചെന്ന് ആരോപിക്കപ്പെടുന്നയാൾ അറസ്റ്റിൽ. മുജുറുസി മോസസ് എന്നയാളാണ് പിടിയിലായത്. ഇയാൾ 2010 മുതൽ 2025 വരെയുള്ള കാലയളവിൽ വിവിധ പ്രദേശങ്ങളിലായി നിരവധി പേരെ കൊലപ്പെടുത്തിയതായി ഉഗാണ്ട സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബ വ്യക്തമാക്കി.

അറസ്റ്റുചെയ്തതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച അദ്ദേഹം ഉഗാണ്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലറും നരഭോജിയുമാണ് മുജുറുസി മോസസെന്നും കൂട്ടിച്ചേർത്തു. 2010നും 2015നുമിടയിൽ മസാക്ക, ഇബാൻഡ, കസോ ജില്ലകളിലായി 30 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തതായി സൈനിക മേധാവി വ്യക്തമാക്കി.

ഇയാളെ പരസ്യവിചാരണയ്ക്ക് വിധേയനാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പ്രണയം നടിച്ച് ആളുകളെ കെണിയിൽ വീഴ്ത്തിയും കൊലപാതകങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഇതിനുമുൻപും പലതവണ മുജുറുസിയെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. ഇയാൾ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചതായാണ് വിവരം. താമസിച്ചിരുന്ന പ്രദേശത്തെ തിരോധാനക്കേസുകളും കൊലപാതകക്കേസുകളും പൊലീസ് വീണ്ടും പരിശോധിച്ചുവരികയാണ്. ഇവയുമായി മോസസിന് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. മോസസിനെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കുന്നത് വെല്ലുവിളിയാണെന്നും അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary

Ugandan authorities arrested Mujurusi Moses, accused of killing and cannibalizing 38 people between 2010 and 2025. Military chief General Muhuusi Kainerugaba described him as Uganda's cruelest serial killer. Moses reportedly used machetes and lured victims. Evidence was found at his residence, and police are reviewing related cases. Proving the allegations in court presents a challenge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGANDA SERIAL KILLER, SERIAL KILLER ARREST, CANNABALISM CRIME, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY