
ന്യൂയോർക്ക്: ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടെക് ഭീമൻ മൈക്രോസോഫ്റ്റ്. 60,000 ത്തോളം ജീവനക്കാർക്കായി സ്വമേധയാ പിരിഞ്ഞുപോകാനുള്ള ആനുകൂല്യ പാക്കേജ് കമ്പനി പ്രഖ്യാപിച്ചു. ആകെ ജീവനക്കാരുടെ ഏകദേശം നാലിലൊന്ന് വരുമിത്. ലെവൽ 70നും താഴെയുമുള്ള ജീവനക്കാർക്ക് പാക്കേജിന്റെ ഭാഗമാകാം. എ.ഐയിൽ വൻതോതിൽ പണം നിക്ഷേപിക്കുന്നതിനൊപ്പം കമ്പനിയുടെ ചെലവുകൾ ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യ അടക്കം രാജ്യങ്ങളിലെ ജീവനക്കാരെ ബാധിക്കും. ജൂണിലെ കണക്കനുസരിച്ച് ആഗോളതലത്തിൽ 2,23,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |