അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ സായുധസംഘം നടത്തിയ വെടിവയ്പിൽ 62 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾ വീടുവിട്ട് പലായനം ചെയ്തതായും അധികൃതർ അറിയിച്ചു. പ്രദേശികമായി 'ബാൻഡിറ്റുകൾ' എന്നറിയപ്പെടുന്ന സായുധ ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
തരാബ സംസ്ഥാനത്തെ കരീം-ലാമിഡോ പ്രാദേശിക ഭരണപ്രദേശത്തുള്ള ബിന്നാരി ഗ്രാമത്തിൽ ഒക്ടോബർ 24നാണ് ആക്രമണം നടന്നത്. നൈജീരിയയുടെ ദേശീയ ദുരന്തനിവാരണ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലരും ബെന്യു നദിയിലേക്ക് ചാടിയതായും നദിയിൽനിന്ന് 15 മൃതദേഹങ്ങൾ കണ്ടെടുത്തതായും ആംനസ്റ്റി ഇന്റർനാഷണലിന്റെ നൈജീരിയൻ വിഭാഗം ഡയറക്ടർ ഇസ സാൻസുയി പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചവരെ അക്രമികൾ നദിയുടെ ഭാഗത്തേക്ക് ഓടിച്ചുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയയിൽ സായുധസംഘങ്ങളുടെ ആക്രമണം തുടർച്ചയായ സുരക്ഷാഭീഷണിയായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ട് പോകുന്നതും അനധികൃത ഖനികേന്ദ്രങ്ങളിൽ ജോലിയെടുപ്പിക്കുന്നതും ഇത്തരം ക്രിമിനൽ സംഘങ്ങളുടെ രീതിയാണ്. ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ തീവ്രവാദ സംഘടനകളും രാജ്യത്ത് സുരക്ഷാ വെല്ലുവിളി ഉയർത്തുന്നുണ്ട്.
Gunmen killed at least 62 people and injured 52 others in an attack on Binnari village in northeastern Nigeria on October 24. Thousands were displaced, and authorities warned that the death toll could rise as search operations continue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |