
ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി യാസുവോ ഫുകുഡ (90) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം വ്യാഴാഴ്ച ടോക്കിയോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2007 - 2008 കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം ചൈനയുമായി അടുത്ത ബന്ധം പുലർത്തി. ജാപ്പനീസ് മുൻ പ്രധാനമന്ത്രി ടക്കിയോ ഫുകുഡയുടെ മകനാണ്. ക്യാബിനറ്റ് സെക്രട്ടറി അടക്കം പദവികളും വഹിച്ചു. ഭാര്യ കിയോകോ. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് തത്സുവോ അടക്കം മൂന്ന് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |