
ന്യൂയോർക്ക് സിറ്റി: അമേരിക്കൻ നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. ഹാൻഡിയുടെ കാമുകിയുടെ മകൻ മൈക്കൽ ഗ്ലെഡ്ഡിലാണ് (44) കുത്തിയത്. കാരണം വ്യക്തമല്ല.
ഇയാൾ പൊലീസിന് മുമ്പിൽ കീഴടങ്ങി. ഹാൻഡിയുടെ കാലിഫോർണിയയിലെ വസതിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. കത്തി കൊണ്ട് ഹാൻഡിയുടെ നെഞ്ചിൽ ഒന്നിലേറെ തവണ കുത്തുകയായിരുന്നു. ജുമാൻജി, അൺബ്രേക്കബിൾ, ലോഗൻ, ടോപ് ഗൺ: മാവെറിക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹാൻഡി, ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |