കട്ടപ്പന: നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വഴക്കും പരസ്യ മദ്യപാനവും മറ്റ് യാത്രികർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഞായറാഴ്ചകളിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ടൗണിൽ ഇറങ്ങുന്നതിനൊപ്പം ഇവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പെരുകുകയാണ്. നഗരത്തിൽ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അധികൃതരുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
പൊതുസ്ഥലങ്ങളിലെ മദ്യപാനം, പരസ്പരമുള്ള വാക്കുതർക്കങ്ങൾ, സംഘർഷങ്ങൾ, ഗതാഗത തടസ്സങ്ങൾ എന്നിവയാണ് പ്രധാനമായും യാത്രക്കാർക്കും വ്യാപാരികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ അധികൃതർ ശക്തമായ പരിശോധന നടത്തി തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |