SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

മോഷണക്കേസിൽ പ്രതി അറസ്റ്റിൽ

aresst

കൊടുങ്ങല്ലൂർ : മത്സ്യ വഞ്ചിയിൽനിന്ന് എൻജിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. കുളിമുട്ടം തട്ടുങ്ങൽ വീട്ടിൽ ആലിപ്പറമ്പിൽ അൽത്താഫ് (26) ആണ് അറസ്റ്റിലായത്. കോട്ടപ്പുറം മാണിക്യപ്പാലം സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വിശാഖിന്റെ (25) പിതാവിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയിൽനിന്ന് പ്രതി, 25,000 രൂപ വിലവരുന്ന ലംബാർഡിൻ എൻജിൻ മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അതേ ദിവസം രാത്രി 10.30 ഓടെ വി.പി. തുരുത്തിൽ കെട്ടിയിരുന്ന മേത്തല വി.പി. തുരുത്ത് കടവിൽ വീട്ടിൽ അൻസാറിന്റെ (50) ഉടമസ്ഥതയിലുള്ള വഞ്ചിയിൽനിന്ന് 10,000 രൂപ വിലവരുന്ന നീട്ടുവലയും മോഷ്ടിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അൽത്താഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അൽത്താഫ് കൊടുങ്ങല്ലൂർ, മതിലകം, കയ്പമംഗലം, മാള, നെടുപുഴ, കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസിലും ഒരു വധശ്രമക്കേസിലും അടക്കം പന്ത്രണ്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ: ഇ.ആർ.ബൈജു, എസ്.ഐമാരായ സി.എൻ.എബിൻ, അജയ്, എസ്.സി.പി.ഒമാരായ കിഷോർ ചന്ദ്രൻ, ഗോപേഷ്, വിബീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY