SignIn
Kerala Kaumudi Online
Sunday, 11 October 2026 9.45 PM IST

വീട്ടിൽ അതിക്രമിച്ച് കയറി ഗർഭിണി ഉൾപ്പെടെ ഒൻപത് പേരെ കൊലപ്പെടുത്തി, കാരണം കണ്ടെത്താനാകാതെ പൊലീസ്

crime-scene
കൊലപാതകം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്തിരിക്കുന്നു

വാഷിംഗ്‌ടൺ: അമേരിക്കയിലെ പെൻസിൽവാനിയയിലുണ്ടായ കൂട്ടക്കൊലപാതകത്തിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ്. എറിയിലെ വീട്ടിൽ അക്രമി അതിക്രമിച്ച് കയറി ഒൻപത് പേരെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് 45കാരനായ അക്രമി സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത്. പെറി തെരുവിലെ ഒരു വീട്ടിൽ നിന്ന് തുടർച്ചയായി വെടിയൊച്ച കേൾക്കുന്നതായി ഒക്‌ടോബർ ഒൻപത് വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഒരു പൂർണ ഗർഭിണിയും രണ്ട് കുട്ടികളും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ വീടിന് പുറത്തും മറ്റുള്ളവരുടേത് വീടിന് അകത്തുമാണ് കണ്ടെത്തിയത്. മരിച്ചവരിൽ എട്ടുപേർ ബന്ധുക്കളും ഒരാൾ കുടുംബസുഹൃത്തുമാണ്.

അക്രമിയും കൊല്ലപ്പെട്ടവരും തമ്മിലെ ബന്ധവും കൊലപാതകത്തിനുള്ള കാരണവും കണ്ടെത്താനായില്ലെന്ന് പൊലീസ് അറയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇക്കൊല്ലം മാത്രം അമേരിക്കയിൽ 400ൽ അധികം കൂട്ട വെടിവയ്പ്പുകളാണുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലായിൽ പെൻസിൽവാനിയയിലെ ഫിലാഡെൽഫിയയിലുണ്ടായ കൂട്ട വെടിവയ്പ്പിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായിരുന്നു. അതേസമയം, തോക്ക് ഉപയോവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റമുണ്ടാകണമെന്ന് പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ ആവശ്യപ്പെട്ടു. തോക്ക് നിയന്ത്രണ പരിഷ്കാരങ്ങൾ പാസാക്കണമെന്ന് 2024ൽ പെൻസിൽവാനിയ ജനറൽ അസംബ്ളിയിലും ഷാപ്പിറോ ആവശ്യപ്പെട്ടിരുന്നു.

English Summary

Police in Erie, Pennsylvania, are investigating a mass shooting that left nine people dead, including a pregnant woman and two children. The 45-year-old gunman, whose identity and motive remain unknown, also died after shooting himself. Eight victims were relatives of the others, while one was a family friend. Pennsylvania Governor Josh Shapiro renewed calls for gun-control reforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENNSYLVANIA MASS SHOOTING, ERIE SHOOTING INCIDENT, NINE KILLED IN PENNSYLVANIA, AMERICA MASS SHOOTING, PENNSYLVANIA GUN VIOLENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY