SignIn
Kerala Kaumudi Online
Sunday, 11 October 2026 9.46 PM IST

സ്വർണപ്പല്ല് മുതൽ ആഡംബരയാത്രകൾ വരെ; കോടികൾ തട്ടിയ ലണ്ടൻ യുവാവിന് തടവുശിക്ഷ

ajay
അജയ് ഷിൻജിൻ

ലണ്ടൻ: സിം സ്വാപ്പിംഗ് തട്ടിപ്പിലൂടെ നാല് പേരിൽനിന്നായി ഏകദേശം 2.56 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത കേസിൽ യുവാവിന് യുകെയിൽ രണ്ടരവർഷം തടവുശിക്ഷ. 25കാരനായ അജയ് ഷിൻജിൻ എന്ന യുവാവിനെ ലണ്ടൻ ക്രൗൺ കോടതിയാണ് ശിക്ഷിച്ചത്.

തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ 44,000 പൗണ്ടിലധികം ഷിൻജിന് ലഭിച്ചതായാണ് സിറ്റി ഒഫ് ലണ്ടൻ പൊലീസ് അറിയിച്ചത്. ഈ പണം ദുബായിൽ ആഡംബര ജീവിതത്തിന് ഉപയോഗിച്ചതായി പൊലീസ് വ്യക്തമാക്കി. സ്വർണം പൂശിയ പല്ല് ഉൾപ്പടെയുള്ള അലങ്കാര വസ്‌തുക്കളും യുവാവ് വാങ്ങിക്കൂട്ടിയിരുന്നു. ഇവയും പൊലീസ് കണ്ടെടുത്തു.

2021 നവംബർ ആദ്യവാരത്തിലാണ് കേസിനാസ്‌പദമായ സംഭവങ്ങളുടെ തുടക്കം. ടെലികോം കമ്പനിയായ ബിടിയുടെ സംവിധാനങ്ങളിൽ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ കുറ്റവാളികളുടെ നിയന്ത്രണത്തിലുള്ള സിം കാർഡുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരാളുടെ ഫോൺ നമ്പർ സ്വന്തം കാർഡിലേക്ക് മാറ്റി പണം കൈവശപ്പെടുത്തുന്ന തട്ടിപ്പ് രീതിയാണ് സിം സ്വാപിംഗ്. ഇതിലൂടെ ഇരകളുടെ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടാനും ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്‌തികൾ തട്ടിയെടുക്കാനും കുറ്റവാളികൾക്ക് സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VERDICT, SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY