SignIn
Kerala Kaumudi Online
Sunday, 11 October 2026 9.46 PM IST

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: ഇമ്രാൻ  ഖാന്റെ പാർട്ടിയുടെ ഭരണം റദ്ദാക്കി

pakistan-
പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

​​

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും ഭരണഘടന സംവിധാനങ്ങളുടെ തകർച്ചയും ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇതോടെ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി നയിച്ചിരുന്ന പ്രവിശ്യ സർ‌ക്കാർ അധികാരത്തിൽ നിന്ന് പുറത്തായി. മുഖ്യമന്ത്രി, പ്രവിശ്യ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, പ്രത്യേക സഹായികൾ, അഡ്വക്കേറ്റ് ജനറൽ എന്നിവർ തങ്ങളുടെ സ്ഥാനങ്ങൾ ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

ഇനി ഖൈബർ പഖ്തൂൺഖ്വയുടെ പൂർണ ഭരണനിർവഹണ ചുമതല ഗവർണർക്കും ഫെഡറൽ സർക്കാരിനും കീഴിലായിരിക്കും. ഇമ്രാൻ ഖാന്റെ മോചനവും മികച്ച ചികിത്സയും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സുഹൈൻ അഫ്രീദിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്ക് മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ കടുത്ത നടപടി.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിൽ പ്രവിശ്യയിലെ സർക്കാർ ബോധപൂർവം പിന്മാറിയെന്നും ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫെഡറൽ കാബിനറ്റ് കുറ്റപ്പെടുത്തി. അതേസമയം, ജനാധിപത്യ തത്ത്വങ്ങൾക്ക് എതിരായ ഈ നടപടി വലിയെ തെറ്റാണെന്ന് പിടിഐ അദ്ധ്യക്ഷൻ ഗോഹർ അലി ഖാൻ വിമർശിച്ചു.

English Summary

Pakistan President Asif Ali Zardari declared a state of emergency in Khyber Pakhtunkhwa province, citing escalating terror attacks and constitutional breakdown. This led to the dismissal of the PTI-led provincial government, with full administrative control transferring to the governor and federal authorities. The federal cabinet had accused the previous administration of failing to maintain law and order.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMERGENCY PAKHTUNKHWA, PAKISTAN, IMRAN KHAN PTI GOVERNMENT, PAKISTAN POLITICS NEWS, PAKISTAN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360