SignIn
Kerala Kaumudi Online
Sunday, 11 October 2026 9.46 PM IST

ജിബൂട്ടി തീരത്ത് അഭയാർത്ഥികളുടെ  ബോട്ട് മുങ്ങി കുട്ടികൾ ഉൾപ്പെടെ 139 മരണം, 84 പേരെ കാണാതായി

READ ENGLISH VERSION
boat-capsize
പ്രതീകാത്മക ചിത്രം

ജിബൂട്ടി സിറ്റി: ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി 139 പേർ മരിച്ചു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 84 പേരെ കാണാതായതായും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.ഒ.എം) അറിയിച്ചു. ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലെ രാത്രിയിലാണ് ദുരന്തമുണ്ടായത്.

ജിബൂട്ടിയിൽനിന്ന് യെമനിലേക്ക് 305 പേരുമായി പോയ ബോട്ട് ഒബോക്ക് നഗരത്തിന്റെ വടക്കുഭാഗത്താണ് മറിഞ്ഞത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ഒ.എം ഇക്കാര്യം അറിയിച്ചത്. ബോട്ടിൽ കയറിയ ഉടൻതന്നെ അത് പിന്നിലേക്ക് ചരിഞ്ഞ് മുങ്ങിത്തുടങ്ങിയെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം.

ജിബൂട്ടി അധികൃതർക്കൊപ്പം ഐഒഎം സംഘവും ദുരന്തബാധിതർക്ക് അടിയന്തര സഹായം നൽകിവരികയാണ്. വീണ്ടെടുത്ത 109 മൃതദേഹങ്ങളിൽ 52 പുരുഷന്മാരും 42 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്. കുട്ടികളിൽ ഒമ്പത് പേർ പെൺകുട്ടികളും ആറുപേർ ആൺകുട്ടികളുമാണ്. 80ലധികം പേർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇവരെല്ലാം എത്യോപ്യൻ പൗരന്മാരാണെന്നാണ് റിപ്പോർട്ട്. രക്ഷപ്പെട്ട 64 പേർക്ക് ഒബോക്കിലെ കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൽ സഹായം നൽകിവരുന്നതായി ഐഒഎം അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും അധികൃതർ തുടരുകയാണ്.

ദാരിദ്ര്യം, അരക്ഷിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ എന്നിവയാണ് അപകടസാധ്യതയേറിയ ഇത്തരം കുടിയേറ്റ യാത്രയ്ക്ക് പലരെയും പ്രേരിപ്പിക്കുന്നതെന്ന് ഐഒഎം ചൂണ്ടിക്കാട്ടി. ബാബ് അൽ മന്ദബ് കടലിടുക്ക് കടന്ന് യെമനിലെത്തുകയും അവിടെനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുകയുമാണ് ഇവരുടെ ലക്ഷ്യം.

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ എത്യോപ്യയിൽനിന്ന് 1,78,000 പേർ ജിബൂട്ടിയിലെത്തിയതായി ഐ.ഒ.എന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. യെമനിൽ സംഘർഷം രൂക്ഷമായിട്ടും സെ്ര്രപംബർ 10 മുതൽ എത്യോപ്യയിൽനിന്ന് ജിബൂട്ടിയിലേക്കുള്ള 20,000ത്തിലധികം കടൽയാത്രകൾ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സൗദി പിന്തുണയുള്ള സർക്കാർ സേനയും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം യെമനിൽ തുടരുകയാണ്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിലും കുടിയേറ്റക്കാരുടെ യാത്രകൾ തുടരുന്നത് ആശങ്കയുയർത്തുന്നു. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 150 പേരെ നേരത്തേ യെമനിൽനിന്ന് തിരിച്ചയച്ചിരുന്നെങ്കിലും അവർ വീണ്ടും കടൽമാർഗം യാത്രയ്ക്ക് ശ്രമിക്കുകയായിരുന്നു. യാത്രയ്ക്ക് ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും എത്യോപ്യയിൽനിന്നും സൊമാലിയയിൽ നിന്നുമുള്ളവരാണെന്ന് ഐഒഎം വക്താവ് കെന്നഡി ഒമോണ്ടി ഒകോത്ത് പറഞ്ഞു. ഇവരിൽ പലരും ജിബൂട്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

English Summary

A boat carrying 305 migrants from Djibouti to Yemen sank off the Djibouti coast on the night of October 8/9. The UN's International Organization for Migration reported 139 people died, including 15 children, and 86 are missing. Over 80 survivors, mostly Ethiopians, are receiving aid, while search and rescue operations continue for the missing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DJIBOUTI BOAT CAPSIZE, MIGRANTS DEAD, LATESTNEWS, EAST AFRICA, WORLDNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360