SignIn
Kerala Kaumudi Online
Saturday, 10 October 2026 6.26 PM IST

ഉടുമ്പൻചോല വിഷന്റെ മിഷൻ എന്ത് ?

ss

വാർത്താ സൃഷ്ടിയും പിന്നാമ്പുറ കഥകളുമായി മാത്യു തോമസ്

അഭിനേതാവ് കൂടിയായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഉടുമ്പൻചോല വിഷൻ കംപ്ലീറ്റ്‌ മാസ് എന്റർടെയ്നറർ എന്ന സൂചന നൽകി ട്രെയിലർ പുറത്ത്. ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത എന്ന ഒാർമ്മപ്പെടുത്തുന്ന ട്രെയിലർ വർത്തമാന കാലത്തെ വാർത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളും ഉടുമ്പൻചോല വിഷൻ ദൃശ്യവത്കരിക്കുന്നു. താരങ്ങളായ ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവർ നേരിട്ടാണ് ട്രെയിലർ റിലീസ് ചെയ്തത്.

മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തൻ,വിശാഖ് നായർ, അശോകൻ,ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ,ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയവരാണ് താരങ്ങൾ. ഒക്ടോബർ 21ന് ചിത്രം പ്രദർശനത്തിന് എത്തും.എആന്റ് ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം : വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, പി. ആർ .ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATHEW THOMAS, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY