SignIn
Kerala Kaumudi Online
Saturday, 10 October 2026 6.26 PM IST

മേളയിൽ സുന്ദർ ഫയർ വർക്‌സുമായി മമ്മൂട്ടി

sss

മേ​ള​യി​ൽ​ ​നാ​ഗ​ർ​കോ​വി​ൽ​കാ​ര​ൻ​ ​സു​ന്ദ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ​സൂ​ച​ന.​ ​ര​ണ്ടു​ ​പെ​ൺ​മ​ക്ക​ളു​ടെ​ ​അ​ച്ഛ​ൻ​ ​വേ​ഷം​ ​ആ​ണ് ​ഇ​തെ​ന്ന് ​അ​റി​യു​ന്നു.​ ​'​സു​ന്ദ​ർ​ ​ഫ​യ​ർ​ ​വ​ർ​ക്സ്"​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഉ​ട​മ​ ​കൂ​ടി​ ​ആ​ണ് ​സു​ന്ദ​ർ.​ ​സ​ർ​ക്ക​സ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​മേ​ള​യു​ടെ​ ​തു​ട​ർ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ദു​ബാ​യി​ൽ​ ​സ്വ​കാ​ര്യ​ ​സ​ന്ദ​ർ​ശ​ന​ത്തി​നു​ ​പോ​യ​ ​മ​മ്മൂ​ട്ടി​ ​തി​ങ്ക​ളാ​ഴ്ച​ ​മേ​ള​യി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​

സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ,​ ​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​നു​രാ​ജ് ​ഒ.​ബി​യും​ ​നി​തീ​ഷ് ​സ​ഹ​ദേ​വും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ജിംഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വി​ഷ്ണു​ ​വി​ജ​യ് ​ആ​ണ് ​സം​ഗീ​തം.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ചി​ത്രം​ ​വി​ഷു​ ​റി​ലീ​സാ​യാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​വി​ത​ര​ണം​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTY, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY