
ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം ട്രെയിലർ പുറത്ത്. ദുരൂഹതയും ഉദ്വേഗം നിറഞ്ഞമുഹൂർത്തങ്ങളും നിറഞ്ഞ ത്രില്ലർ ചിത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. ദിലീപ് ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെ കാണാൻ സാധിക്കുന്നു.തികച്ചും ഗൗരവമായ കഥാപാത്രം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയുണ്ട്.
തിരക്കഥ വിബിൻ ബാലചന്ദ്രൻ, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രലങ്കാരം സമീറ സനീഷ് , കലാസംവിധാനം സുനിൽ ലാവണ്യ ,പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ മഹേഷ് മാത്യു, ഉർവ്വശി തിയറ്റേഴ്സ്, ബോളിവുഡിലെ പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ.ജയന്തിലാൽ ഗാഡ,കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്ദീപ് സേനൻ,അലക്സ് ഇ. കുര്യൻ, ധവാൽ ഗാഡ എന്നിവർ ചേർന്നാണ് നിർമ്മാണം. സഹനിർമ്മാതാക്കൾസംഗീത് സേനൻ, നിമിത ഫ്രാൻസിസ് , പി.ആർ.ഒ: വാഴൂർ ജോസ്, ഐശ്വര്യ രാജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |