
പുഷ്‌പക വിമാനത്തിനു ശേഷം ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകൻ. ജോണി ആന്റണി ആണ് മറ്റൊരു പ്രധാന താരം. ഒക്ടോബർ 19ന് ആലപ്പുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം എം. സ്റ്റാറിന്റെ ബാനറിൽ ആണ് നിർമ്മാണം എന്ന് അറിയുന്നു . താരനിർണയം പൂർത്തിയാകുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. സിജു വിത്സൺ നായകനായി 2024ൽ സംവിധാനം ചെയ്ത പുഷ്‌പക വിമാനത്തിലൂടെയാണ് ഉല്ലാസ് കൃഷ്‌ണ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.അതേസമയം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം ആണ് റിലീസിന് ഒരുങ്ങുന്ന ദിലീപ് ചിത്രം.
പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്ന് മാറി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് നീക്കം. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രം ആണ് . അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി , രമ്യസുരേഷ്, ദിയ ദീപൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസിന്റെ അരങ്ങേറ്റ ചിത്രം ആണ് നീക്കം. നവാഗതനായ വിബിൻ ബാലചന്ദ്രനാണ് തിരക്കഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |