SignIn
Kerala Kaumudi Online
Saturday, 10 October 2026 6.26 PM IST

രണബാലി ട്രെയിലർ ലോഞ്ചിൽ വിജയ് ദേവരകൊണ്ട, താഴെയിടാൻ നോക്കിയാൽ വീഴില്ല

sss

കരിയറിലെ പ്രധാന നാഴികക്കല്ലായി രണബാലി നിലനിൽക്കും എന്നും ഇത്രയും മഹത്തായ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രണബാലി ട്രെയിലർ ലോഞ്ച് ചടങ്ങിൽ വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം രണബാലിയുടെ ട്രെയിലർ ലോഞ്ച് ഹൈദരബാദിൽ നടന്നു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് റിലീസ് ചെയ്യും.

'രണബാലി’ ഒരു യുദ്ധം പോലെയായിരിക്കും. രണബാലി, ജയമ്മ, ഹെക്ടർ, ഓരോ കഥാപാത്രവും, ആ ഗ്രാമവും, എല്ലാം എന്നോട് ചേർന്ന് നിൽക്കുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ രശ്മികയ്ക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട്, ദയവായി നിങ്ങളുടെ സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുക. എന്റെ സ്വപ്നങ്ങളും കഠിനാധ്വാനവും അവർക്ക് അനാവശ്യമായി തോന്നിയാൽ, ഞാൻ അവസാനിപ്പിക്കണമോ?

എന്റെ ആത്മാർത്ഥത അവർക്ക് അഹങ്കാരമായും ആത്മവിശ്വാസം അവർക്ക് ആറ്റിട്യൂഡായും തോന്നിയാൽ, ഞാൻ ചെറുതാകണമോ? എന്റെ യാത്ര അവർക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ വീട്ടിൽ ഇരിക്കണമോ? ഞാൻ മാറില്ല. അവരാണ് മാറേണ്ടത്. ആരെങ്കിലും ഒരാളെ നിരന്തരം വലിച്ചു താഴെയിടാൻ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ചിലർ ഗ്രൂപ്പുകൾ ഉണ്ടാക്കി ഇത്തരം നെഗറ്റിവിറ്റി സൃഷ്ടിക്കുകയാണ്'.- വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.

ഹോളിവുഡ് താരം ആർണോൾഡ് വോസ്‌ലൂ ആണ് പ്രതിനായകൻ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽനവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: നീരവ് ഷാ, ജിഷ്ണു ഭട്ടാചാർജി . പി.ആർ. ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANABALI, VIJAY DEVERAKONDA, CINEMANEWS, TRAILER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY