SignIn
Kerala Kaumudi Online
Saturday, 10 October 2026 6.26 PM IST

'മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാൻ പറ്റാത്ത അവസ്ഥ'

dileep
ദിലീപ്

മനസാ വാചാ അറിയാത്ത കാര്യത്തിനാണ് താൻ ജയിലിൽ കിടന്നതെന്ന് നടൻ ദിലീപ്. കഴിഞ്ഞ പത്ത് വർഷക്കാലമായി സത്യം തുറന്നുപറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ദിലീപ് വ്യക്തമാക്കി. ഖത്തറിൽ ദിലീപ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്.

'മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം എനിക്ക് എന്റേതായ രീതിയിൽ എന്താണെന്ന് സത്യമെന്ന് പറയാൻ പറ്റാത്ത രീതിയിൽ കൈകാൽ കെട്ടിയിട്ട അവസ്ഥയിലിട്ടു. അത്രയും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത നിങ്ങൾ തന്ന സ്‌നേഹം. എന്റെ കഥാപാത്രങ്ങളിലൂടെ ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്.

ആ എനിക്ക്, ശരിക്കും പറഞ്ഞാൽ ദിലീപ് ഫാൻസ് എന്ന പേരിലുള്ള അംഗങ്ങളും എന്റെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ എന്നെ സ്‌നേഹിച്ച നിങ്ങളും, എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് ആളുകളുണ്ട്. പ്രായഭേദമന്യേ അമ്മമാരും സഹോദരിമാരും സഹോദരന്മാരും കൊച്ചു കുഞ്ഞുങ്ങളും വരെ എനിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ആ പ്രാർത്ഥനയുടെ ഫലമാണ് ഞാനിവിടെ നിൽക്കുന്നത്. ആ വലിയ യുദ്ധത്തിൽ സുനാമിയിൽപ്പെട്ട എന്നെ പിടിച്ചുനിർത്തിയത് നിങ്ങളാണ്. അതിന് നിങ്ങൾ ഓരോരുത്തരോടും കൈപിടിച്ച് നന്ദി പറയുകയാണ്'-ദിലീപ് പറഞ്ഞു.

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' ആണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയുണ്ട്.

തിരക്കഥ വിബിൻ ബാലചന്ദ്രൻ, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രലങ്കാരം സമീറ സനീഷ് , കലാസംവിധാനം സുനിൽ ലാവണ്യ ,പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ മഹേഷ് മാത്യു, ഉർവ്വശി തിയറ്റേഴ്സ്, ബോളിവുഡിലെ പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ.ജയന്തിലാൽ ഗാഡ,കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്ദീപ് സേനൻ,അലക്സ് ഇ. കുര്യൻ, ധവാൽ ഗാഡ എന്നിവർ ചേർന്നാണ് നിർമ്മാണം. സഹനിർമ്മാതാക്കൾസംഗീത് സേനൻ, നിമിത ഫ്രാൻസിസ് , പി.ആർ.ഒ: വാഴൂർ ജോസ്, ഐശ്വര്യ രാജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP ACTOR, DILEEP JAIL STATEMENT, MALAYALAM ACTOR DILEEP, DILEEP CASE, DILEEP LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY